35 ദിവസം രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടി വീല്‍ചെയറില്‍!!!! ഉണ്ണി മുകുന്ദന്‍ അത്ഭുതമാണെന്ന് രഞ്ജിത്ത് ശങ്കര്‍

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ജയ്ഗണേഷ് കഴിഞ്ഞദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ ഹീറോയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. വീല്‍ച്ചെയറിലിരിക്കുന്ന നായകനായിട്ടാണ് ഉണ്ണി ചിത്രത്തിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി…

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ ഒരുക്കിയ ചിത്രം ജയ്ഗണേഷ് കഴിഞ്ഞദിവസം തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഉണ്ണി മുകുന്ദന്‍ സൂപ്പര്‍ ഹീറോയായെത്തിയ ചിത്രം മികച്ച പ്രതികരണമാണ് തിയ്യേറ്ററില്‍ നേടുന്നത്. വീല്‍ച്ചെയറിലിരിക്കുന്ന നായകനായിട്ടാണ് ഉണ്ണി ചിത്രത്തിലെത്തിയിരിക്കുന്നത്. ഇപ്പോഴിതാ ഉണ്ണി മുകുന്ദനെ കുറിച്ച് രഞ്ജിത്ത് ശങ്കര്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധേയമായിരിക്കുകയാണ്. ഉണ്ണി മുകുന്ദന്റെ

‘ഉണ്ണി മുകുന്ദന്റെ ഇടപെടല്‍, പ്രതിബദ്ധത, കഠിനാധ്വാനം എന്നിവയില്‍ ഞാന്‍ അതിശയിച്ച സമയങ്ങളുണ്ട്. ഇത് ഏറ്റവും കഠിനമായ വേഷമാണെന്ന് അദ്ദേഹത്തിന് ഒരിക്കലും തോന്നിയിട്ടില്ല. രാവിലെ 7 മുതല്‍ രാത്രി 9 വരെ കാലുകള്‍ കെട്ടിയിട്ട്, ഏകദേശം 35 ദിവസത്തോളം വീല്‍ ചെയറിലിരുന്നു. അപ്പോഴും ഏറ്റവും അപകടകരമായ രംഗങ്ങള്‍ അവതരിപ്പിക്കുന്നു, പരാതിപ്പെടാതെ തന്നെ. പ്രേക്ഷകന്‍ എന്ന നിലയില്‍ നിങ്ങളെ അത് ബോധ്യപ്പെടുത്താനുള്ള മാന്യമായ ഒരു ശ്രമമാണിത്. ഈ പ്രകടനത്തെ ഞാന്‍ അത്ഭുതം എന്ന് വിളിക്കും. വെല്‍ഡണ്‍ ഉണ്ണി മുകുന്ദന്‍ ‘ – എന്നാണ് രഞ്ജിത്ത് ശങ്കര്‍ കുറിച്ചത്.

മഹിമാ നമ്പ്യാര്‍ ആണ് ചിത്രത്തില്‍ നായികയായെത്തിയിരിക്കുന്നത്. മലയാളത്തിന്റെ പ്രിയ താരം ജോമോളും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലെത്തിയിട്ടുണ്ട്. ഹരീഷ് പേരടി, അശോകന്‍, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന താരങ്ങളായെത്തിയത്.