ഇന്നസന്റേട്ടനെ പറ്റി പല വാര്‍ത്തകളും പ്രചരിക്കുന്നു… എക്മോ സപ്പോര്‍ട്ടിലാണ്!!! പ്രചരിക്കുന്ന വാര്‍ത്തകളില്‍ ഇടവേള ബാബു

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇന്നസെന്റ് കഴിയുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന്…

നടനും മുന്‍ എംപിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തന്നെ തുടരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് താരം. കൊച്ചിയിലെ ലേക് ഷോര്‍ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലാണ് ഇന്നസെന്റ് കഴിയുന്നത്. സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ആശുപത്രി പുറത്തിറക്കിയ പുതിയ മെഡിക്കല്‍ ബുള്ളറ്റിന്‍ വ്യക്തമാക്കി.

മെഡിക്കല്‍ ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നതെന്ന് ആശുപത്രി പുറത്തിറക്കിയ ആറ് മണിയുടെ പുതിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. ഇ.സി.എം.ഒ സഹായത്തിലാണ് ഇന്നസെന്റ് ഇപ്പോഴുള്ളതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. എക്മോ സപ്പോര്‍ട്ടിലാണ് താരം ജീവന്‍ നിലനിര്‍ത്തുന്നത്. രക്തസമ്മര്‍ദ്ദത്തിലും, രക്തത്തിലെ ഓക്സിജന്റെ നിലയിലും മാറ്റമില്ല.

അര്‍ബുദത്തെത്തുടര്‍ന്നുള്ള ശാരീരിക അസ്വസ്ഥതകള്‍ മൂലം രണ്ടാഴ്ച മുന്‍പാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഐസിയുവില്‍ നിന്ന് നേരത്തെ മുറിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആരോഗ്യനില വീണ്ടും ഗുരുതരമായി.

അതിനിടെ, സോഷ്യല്‍ മീഡിയയില്‍ ഇന്നസെന്റിന്റെ ആരോഗ്യനിലയെ കുറിച്ച് തെറ്റായ വാര്‍ത്തകളും എത്തി. ഈ വാര്‍ത്തകള്‍ ശരിയല്ലെന്നും, പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കി.
Innocent
ഇന്നസന്റേട്ടനെ പറ്റി പല വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. ഞാനിപ്പോ ഹോസ്പിറ്റലില്‍ ഉണ്ട്. ഇപ്പോള്‍ എക്മോ മെഷീന്‍ സപ്പോര്‍ട്ടില്‍ തന്നെയാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ മെഡിക്കല്‍ ബോര്‍ഡ് കൂടിയിരുന്നു. മന്ത്രി പി രാജീവ് സ്ഥലത്തുണ്ടായിരുന്നു. ബി. ഉണ്ണികൃഷ്ണനും, ആന്റോ ജോസഫും അടക്കം എല്ലാ അസോസിയേഷന്റെയും ആള്‍ക്കാരുണ്ടെന്നും ഇടവേള ബാബു അറിയിച്ചു.

മെഷീന്‍ സപ്പോര്‍ട്ടില്‍ തുടരുക എന്നത് തന്നെയാണ് ഇപ്പോഴത്തെ തീരുമാനം. എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ തന്നെയാണ്. മറ്റുവാര്‍ത്തകള്‍ക്കൊന്നും ഇപ്പോള്‍ അടിസ്ഥാനമില്ലെന്നു അദ്ദേഹം വ്യക്തമാക്കി.