യുവതാരം കവിന് പ്രണയസാഫല്യം!!

തമിഴ് യുവതാരം കവിന് പ്രണയസാഫല്യം. മോണിക്കാ ഡേവിഡ് ആണ് വധു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കവിനും മോണിക്കയും വിവാഹിതരായത്.ലളിതമായ വിവാഹ ചടങ്ങായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ കവിന്‍…

തമിഴ് യുവതാരം കവിന് പ്രണയസാഫല്യം. മോണിക്കാ ഡേവിഡ് ആണ് വധു.
ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് കവിനും മോണിക്കയും വിവാഹിതരായത്.ലളിതമായ വിവാഹ ചടങ്ങായിരുന്നു. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

വിവാഹത്തിന്റെ ചിത്രങ്ങള്‍ കവിന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സ്‌മൈലിയോടൊപ്പമാണ് കവിന്‍ പ്രിയതമയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചത്. ഞായറാഴ്ച ചെന്നൈയില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍.

ഒരു സ്വകാര്യ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് മോണിക്ക. കനാ കാണും കാലങ്ങള്‍ എന്ന പരമ്പരയിലൂടെയാണ് കവിന്‍ മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. ശേഷം
2017-ല്‍ സത്രിയന്‍ എന്ന ചിത്രത്തിലൂടെ ബിഗ്‌സ്‌ക്രീനിലും അരങ്ങേറ്റം കുറിച്ചു.

ഈ വര്‍ഷം പുറത്തിറങ്ങിയ ഡാഡ എന്ന ചിത്രത്തില്‍ കവിന്‍ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു. കവിന്‍ നായകനായി എത്തുന്ന ചിത്രം അണിയറയിലാണ്. നൃത്തസംവിധായകന്‍ സതീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രമാണ്.