അമ്മ വേഷമായാലും ഞാന്‍ ചെയ്‌തോളാം…!! നടി ഇന്ദ്രജ ഇങ്ങനെ പറയാന്‍ ഉണ്ടായ സാഹചര്യം?

‘ക്രോണിക് ബാച്ച്‌ലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര വേഗം മറക്കാന്‍ വഴിയില്ല. മമ്മൂട്ടിയ്ക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് തെന്നിന്ത്യന്‍ താരം ഇന്ദ്രജയായിരുന്നു. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ്…

‘ക്രോണിക് ബാച്ച്‌ലറി’ലെ പിടിവാശിക്കാരിയും ഗൗരവക്കാരിയുമായ ഭവാനിയെന്ന കഥാപാത്രത്തെ മലയാളികള്‍ അത്ര വേഗം മറക്കാന്‍ വഴിയില്ല. മമ്മൂട്ടിയ്ക്ക് ഒപ്പം കരുത്തയായ പ്രതിനായികയായി നിന്ന് ആ കഥാപാത്രത്തെ അവിസ്മരണീയമാക്കിയത് തെന്നിന്ത്യന്‍ താരം ഇന്ദ്രജയായിരുന്നു. ‘ഇന്‍ഡിപെന്‍ഡന്‍സ്’, ‘ഉസ്താദ്’, ‘എഫ് ഐ ആര്‍’, ‘ശ്രദ്ധ’, ‘ബെന്‍ ജോണ്‍സണ്‍’, ‘വാര്‍ ആന്‍ഡ് ലവ്’ തുടങ്ങി നിരവധി മലയാളസിനിമകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന നടിയാണ് ഇന്ദ്രജ. മലയാളത്തിലെ സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം എല്ലാം അഭിനയിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ അഭിനയ ജീവിതത്തെക്കുറിച്ച് താരം മുന്‍പ്  പറഞ്ഞ ഒരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്. താരത്തിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു.

അതും ഒരു അന്യ മതസ്ഥനെ. അത്തരത്തില്‍ ഒരു കല്യാണം നടക്കുന്നതിന് കുടുംബത്തില്‍ നിന്ന് എതിര്‍പ്പുകള്‍ വരുന്നത് സ്വഭാവികമായ അക്കാലത്ത് ഇന്ദ്രജയ്ക്കും ആ പ്രതിസന്ധികളെ നേരിടേണ്ടി വന്നിരുന്നു. വിവാഹത്തോടെയാണ് ഇന്ദ്രജ സിനിമയില്‍ നിന്നും മാറി നിന്നത്. സിനിമാജീവിതം പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നപ്പോള്‍ നേരിട്ട വിഷമങ്ങളെ കുറിച്ചാണ് താരം തുറന്നു പറഞ്ഞിരിക്കുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖത്തിലാണ് താരം ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുന്നത്. കുറച്ചുകാലം മാത്രമാണ് സിനിമയില്‍ നില്‍ക്കാന്‍ സാധിച്ചത്. ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹമുണ്ടായിരുന്ന ആളായിരുന്നു താന്‍. പക്ഷെ അന്ന് തനിക്ക് തോന്നിയത് സിനിമാ ജീവിതത്തേക്കാള്‍ പ്രധാന്യം നല്‍കേണ്ടത് കുടുംബ ജീവിതത്തിനാണ് എന്നായിരുന്നു താരം പറയുന്നു. ഇനി അമ്മ വേഷം ചെയ്യാന്‍ കിട്ടിയാലും താന്‍ ചെയ്യും. കഥാപാത്രം നല്ല കാമ്പുള്ളതായിരിക്കണം എന്ന നിബന്ധനയേയുള്ളൂ എന്നാണ് ഇന്ദ്രജ പറയുന്നത്.