മുഖ്യമന്ത്രിയോടാണ്…ഈ ശാപം എവിടെ ചെന്ന് അവസാനിക്കും സഖാവെ!! സാംസ്‌കാരിക നായകന്മാര്‍ ആരും വായ തുറക്കില്ല.. കാരണം അവരും പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്നും ഔദാര്യം പറ്റുന്ന എച്ചില്‍ പട്ടികളാണ്- മേജര്‍ രവി

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം ഞെട്ടിച്ചിരിക്കുകയാണ്. ക്യാമ്പസിലെ ക്രൂരമായ റാഗിങാണ് സിദ്ധാര്‍ഥിന്റെ ജീവനെടുത്തത്. നിരവധി പേരാണ് സംഭവത്തില്‍ വൈകാരികമായി പ്രതികരിക്കുന്നത്. എസ്എഫ്ഐ നേതാക്കളുടെ മര്‍ദ്ദനത്തിന് പിന്നാലെയാണ് സിദ്ധാര്‍ഖ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍…

പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണം ഞെട്ടിച്ചിരിക്കുകയാണ്. ക്യാമ്പസിലെ ക്രൂരമായ റാഗിങാണ് സിദ്ധാര്‍ഥിന്റെ ജീവനെടുത്തത്. നിരവധി പേരാണ് സംഭവത്തില്‍ വൈകാരികമായി പ്രതികരിക്കുന്നത്. എസ്എഫ്ഐ നേതാക്കളുടെ മര്‍ദ്ദനത്തിന് പിന്നാലെയാണ് സിദ്ധാര്‍ഖ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തില്‍ സര്‍ക്കാറിനും മുഖ്യമന്ത്രിയ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ മേജര്‍ രവി. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്, ഇനിയെങ്കിലും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മേജര്‍ രവി പറയുന്നു. ഫെയ്‌സ്ബുക്ക് വീഡിയോയിലെത്തിയാണ് സംവിധായകന്‍ പ്രതികരിച്ചത്.

‘എന്തിനും ഏതിനും വടക്കുനോക്കി യന്ത്രങ്ങളായി നില്‍ക്കുന്ന സാംസ്‌കാരിക നായ, സോറി.. സാംസ്‌കാരിക നായകന്മാരും നായികമാരും ഇത് അറിഞ്ഞിട്ടുണ്ടാവില്ല. വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല. യോഗിയെയും മോദിയേയും തെറി വിളിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ സാംസ്‌കാരിക നായകര്‍ ഇപ്പോള്‍ പഴം തിന്നു കൊണ്ടിരിക്കുകയാണ്. അച്ഛന്‍ കഷ്ടപ്പെട്ട് പണിയെടുത്ത് സിദ്ധാര്‍ത്ഥ് എന്ന കുട്ടിയെ പഠിക്കാനായി കോളേജില്‍ പറഞ്ഞു വിടുന്നു. എന്നാല്‍ ആ പാവം കുട്ടിയെ കെട്ടിയിട്ട് തല്ലിച്ചതച്ച് മൂന്ന് ദിവസം വെള്ളംപോലും കൊടുക്കാതെ ഇട്ടു. ഞാനീ പറയുന്നത് മുഖ്യമന്ത്രിയോടാണ്. എന്തോന്നാണ് സഖാവെ ഇതൊക്കെ. കുറച്ച് മനുഷ്യത്വമെങ്കിലും കാണിക്കൂ’.

‘നിങ്ങളൊരു അച്ഛനാണെങ്കില്‍, സഹോദരനാണെങ്കില്‍, ഭര്‍ത്താവാണെങ്കില്‍ ഇനിയെങ്കിലും ഇതുപോലെ ചോര കണ്ടാല്‍ അറയ്ക്കാത്ത വര്‍ഗങ്ങളെ നിയന്ത്രിക്കണം. എന്തൊരു കഷ്ടമാണ്. ഇതിന്റെയൊക്കെ ശാപം എവിടെ ചെന്ന് അവസാനിക്കും. ഈ രാജ്യത്തെ സാധാരണ ഒരു പൗരനായാണ് ഞാന്‍ പറയുന്നത്. ഇതുപോലുള്ള ക്രിമിനലുകളെ ഇനിയെങ്കിലും മുഖ്യമന്ത്രി നിയന്ത്രിക്കണം. ഇവിടുത്തെ സാംസ്‌കാരിക നായകന്മാര്‍ ആരും വായ തുറക്കുന്നില്ല. കാരണം അവരും ഈ പാര്‍ട്ടിയുടെ കൊടിക്കീഴില്‍ നിന്നും ഔദാര്യം പറ്റുന്ന എച്ചില്‍ പട്ടികളായി നില്‍ക്കുന്നവരാണ്. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്. മുഖ്യമന്ത്രി ഇത് കേള്‍ക്കുന്നുണ്ടോ എന്ന് അറിയില്ല. ഒരു പൗരനായിട്ടാണ് ഇത് ചൂണ്ടിക്കാട്ടുന്നത്’.

‘കേരളത്തില്‍ അരാജകത്വമാണ്. സിദ്ധാര്‍ത്ഥിന്റെ മരണം മുഖ്യമന്ത്രി സിബിഐ-യെ ഏല്‍പ്പിക്കണം. ഈ നാടിന്റെ മുഖ്യമന്ത്രിയാണ്, അല്ലാതെ സിപിഎമ്മിന്റെ മാത്രം മുഖ്യമന്ത്രിയല്ല പിണറായി വിജയന്‍. ആ കുട്ടിക്കും മാതാപിതാക്കള്‍ക്കും നീതി ലഭിക്കണം. ഇനി കേരളത്തില്‍ ഇങ്ങനെ ഉണ്ടാവരുത്. സങ്കടം തോന്നുകയാണ്. ഇതിനെ ന്യായീകരിക്കാന്‍ നില്‍ക്കുന്ന ഭ്രാന്തന്‍ പട്ടികള്‍ക്ക് കോളേജുകളില്‍ അഡ്മിഷന്‍ കൊടുക്കുന്നത് തന്നെ തെറ്റാണ്. ദയവ് ചെയ്ത് മുഖ്യമന്ത്രി നടപടി സ്വീകരിക്കണം. ഇതില്‍ കൂടുതലൊന്നും പറയാന്‍ കഴിയുന്നില്ല. ആ കുട്ടിയുടെ കാര്യം ഓര്‍ക്കുമ്പോള്‍ വല്ലാതെ ദുഃഖിതനാകുകയാണ്’ എന്നാണ് മേജര്‍ രവി പറയുന്നത്.