അനശ്വര നടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന ചിത്രം തിയ്യേറ്ററിലേക്ക്!!!

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ തിയ്യേറ്ററിലെത്തുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇര്‍ഫാന്റെ വിയോഗത്തിന് മൂന്ന് വര്‍ഷമാകും ഈ ഏപ്രില്‍ 28ന്.…

അന്തരിച്ച ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍ അവസാനമായി അഭിനയിച്ച ചിത്രം ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ തിയ്യേറ്ററിലെത്തുന്നു. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ഇര്‍ഫാന്റെ വിയോഗത്തിന് മൂന്ന് വര്‍ഷമാകും ഈ ഏപ്രില്‍ 28ന്.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഇര്‍ഫാന്‍ അവസാനമായി വെള്ളിത്തിരയില്‍ അനശ്വരമാക്കിയ കഥാപാത്രമാവും ആദം. താരം ആരോഗ്യത്തോടെ ഇരുന്ന നാളുകളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയ്യേറ്ററിലെത്തുന്നത്.

ആദം എന്ന ഒട്ടക വ്യാപാരിയുടെ വേഷത്തിലാണ് ഇര്‍ഫാന്‍ ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. വഹീദ റഹ്‌മാന്‍, ശശാങ്ക് അറോറ, കൃതിക പാണ്ഡെ, സാറ അര്‍ജുന്‍, ഷെഫാലി ഭൂഷണ്‍, തിലോത്തമ ഷോമെ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സിനിമയുടെ പിന്നണിയിലെ സാങ്കേതിക പ്രവര്‍ത്തകര്‍ വിദേശികളാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പിയെട്രോ സുര്‍ച്ചര്‍, കാര്‍ലോട്ട ഹോളി സ്റ്റെയിന്‍മന്‍ എന്നിവരാണ്. എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മേരി പിയര്‍ ഫ്രാപ്പിയര്‍ ആണ്.

2020 ഏപ്രിലില്‍ 28നാണ് കാന്‍സര്‍ ബാധയെ തുടര്‍ന്ന് ഇര്‍ഫാന്‍ ഖാന്‍ യാത്രയായത്.
ഇന്ത്യന്‍ സിനിമയിലെ മികച്ച നടന്മാരില്‍ ഒരാളാണ് ഇര്‍ഫാന്‍. ഹോളിവുഡിലും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2017ല്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ‘ദി സോംഗ് ഓഫ് സ്‌കോര്‍പിയണ്‍സ്’ ലോക പ്രശസ്തമായ ലൊക്കാര്‍ണോ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.