നാദിര്‍ഷയ്ക്ക് ശരിക്കും എന്താണ് സംഭവിച്ചത്..? ബോധം കെട്ട് വീണോ? ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറല്‍..!!

നടനും സംവിധായകനും ആയ നാദിര്‍ഷയെ ബോധമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക്…

നടനും സംവിധായകനും ആയ നാദിര്‍ഷയെ ബോധമില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഡാലോചന നടത്തിയെന്ന കേസില്‍ സംവിധായകന്‍ നാദിര്‍ഷയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചെന്ന് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതേ തുടര്‍ന്ന് പിന്നീട് പുറത്ത് വന്ന വാര്‍ത്ത ഇദ്ദേഹം ബോധംകെട്ട് വീണെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നുമാണ്.

 ഇതോടെ വാര്‍ത്തകളിലെ സത്യാവസ്ഥ അറിയാന്‍ ആരാധകരും കാത്തിരിക്കുകയാണ്. ഇപ്പോഴിതാ എല്ലാവരുടേയും ചോദ്യങ്ങള്‍ക്ക് മറുപടിയുമായി നാദിര്‍ഷ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. തനിക്ക് സുഖമില്ലെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഒരു പോസ്റ്റ് പങ്കുവെച്ചുകൊണ്ടാണ് നാദിര്‍ഷാ എത്തിയിരിക്കുന്നത്. ചില യൂട്യൂബ് ചാനലുകളിലും മാധ്യമങ്ങളിലുമായിരുന്നു നാദിര്‍ഷ ബോധംകെട്ട് ആശുപത്രിയിലാണെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വന്നത്.

ഇതിനെതിരേയാണ് ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ച് മറുപടിയുമായി നാദിര്‍ഷ രംഗത്തെത്തിയത്. ”ഞാന്‍ ബോധം കെട്ടു ആശുപത്രിയിലാണെന്നു പ്രചരിപ്പിക്കുന്ന ചില മാമാ മാധ്യമങ്ങള്‍ക്ക് നടുവിരല്‍ നമസ്‌ക്കാരം” എന്നാണ് നാദിര്‍ഷ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് കോമഡി മാസ്റ്റേഴ്സിന്റെ ഷൂട്ടിലാണെന്നും താരം പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. സംവിധായകനും നടനുമായ ജോണി ആന്റണി, ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരും നാദിര്‍ഷ പങ്കുവച്ച ചിത്രത്തിലുണ്ട്. നാദിര്‍ഷയെ പിന്തുണച്ചു കൊണ്ടുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്.