കൃഷ്ണകുമാറിന്റെ മക്കളില്‍ ഇഷാനിക്ക് മാത്രമുള്ള പ്രത്യേകത ഇതാണ്..!

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബാംഗങ്ങള്‍ എല്ലാവരും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. നാല് പെണ്‍കുട്ടികളാണ് അദ്ദേഹത്തിന് ഉള്ളത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയരായ ഇവര്‍ കൃഷ്ണ സിസ്‌റ്റേഴ്‌സ് എന്നാണ് അറിയപ്പെടുന്നത്. ഇപ്പോഴിതാ ഇവരില്‍ മൂന്നാമത്തെ ആളായ ഇഷാനിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. തന്റെ ബീച്ച് ലൈഫ് ഫോട്ടോകളാണ് ഇഷാനി തന്റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ചിരിക്കുന്നത്.

പ്രിയ സുഹൃത്ത് അര്‍ജുനാണ് ഇഷാനിയ്ക്ക് ഫോട്ടോകള്‍ എടുത്ത് നല്‍കിയിരിക്കുന്നത്. ഇഷാനിയുടെ ഫോട്ടോകള്‍ക്ക് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.. അതില്‍ ഒരു ആരാധകന്‍ ഇഷാനിയുടെ ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന കമന്റാണ് ശ്രദ്ധ നേടുന്നത്… കൃഷ്ണ കുമാര്‍ സാറിന്റെ മക്കളില്‍ കണ്ണിന് കൂടുതല്‍ ജീവനുള്ള കുട്ടി ഇഷാനിയാണെന്നാണ് കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം വൈറല്‍ ആയി മാറാറുണ്ട്. ഇഷാനി നടത്തിയ വമ്പന്‍ മേക്കോവറും സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരുന്നു, കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളും വര്‍ക്കൗട്ടും നടത്തിയാണ് ഇഷാനി തന്റെ പഴയ ശരീരപ്രകൃതത്തില്‍ നിന്ന്

മാറ്റങ്ങള്‍ കൊണ്ടുവന്നത്. മേക്കവറിന് ശേഷം ഇഷാനി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവെച്ച ഗ്ലാമറസ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എല്ലാം വൈറലായി മാറിയിരുന്നു. അതേസമയം, അച്ഛന്‍ കൃഷ്ണകുമാറിന്റേയും ചേച്ചി അഹാന കൃഷ്ണയുടേയും

പാത പിന്തുടര്‍ന്ന് സിനിമാ രംഗത്തേക്ക് ഇഷാനിയും ഇതിനോടകം തന്നെ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. വണ്‍ എന്ന സിനിമയിലൂടെയാണ് ഇഷാനി എത്തിയത്.

Previous articleഎന്റെ പണം ഞാന്‍ അല്ലേ ചിലവാക്കേണ്ടത്..! കളിയാക്കിയവര്‍ക്ക് ചുട്ടമറുപടിയുമായി നൈല ഉഷ!
Next articleജയേട്ടന് ഒപ്പമുള്ള നിമിഷങ്ങള്‍..! പ്രിയ താരങ്ങള്‍ ഒരുമിച്ചെത്തി, ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍!