ഐശ്വര്യ റായിയുടെ അപൂർവ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ!!

പകരം വെക്കാൻ മറ്റാരുമില്ലാത്ത അഴക് ദേവതയാണ് ഐശ്വര്യ. മൂന്നു പതിറ്റാണ്ടായി ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന സ്ത്രീ സൗന്ദര്യമാണ് ഐശ്വര്യ റായിയുടെത്. നാല്‍പതുകളിലും അതീവസുന്ദരിയാണ് താരം. ഇപ്പോള്‍ താരത്തിന്റെ 26 വര്‍ഷം മുന്‍പത്തെ അപൂര്‍വ ചിത്രം…

പകരം വെക്കാൻ മറ്റാരുമില്ലാത്ത അഴക് ദേവതയാണ് ഐശ്വര്യ. മൂന്നു പതിറ്റാണ്ടായി ഇന്ത്യക്കാരുടെ മനസില്‍ പതിഞ്ഞുകിടക്കുന്ന സ്ത്രീ സൗന്ദര്യമാണ് ഐശ്വര്യ റായിയുടെത്. നാല്‍പതുകളിലും അതീവസുന്ദരിയാണ് താരം. ഇപ്പോള്‍ താരത്തിന്റെ 26 വര്‍ഷം മുന്‍പത്തെ അപൂര്‍വ ചിത്രം പുറത്തുവന്നിരിക്കുകയാണ്. പ്രമുഖ സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫര്‍ ഫറൂഖ് ചോധിയയാണ് ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്.

1993 ല്‍ പകര്‍ത്തിയതാണ് ഈ ചിത്രം. കണ്ണാടിക്കു മുന്‍പില്‍ ബ്ലാക്ക് വസ്ത്രം അണി‍ഞ്ഞ് ഇരിക്കുന്നതാണ് ചിത്രം. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടോണിലുള്ള ചിത്രത്തില്‍ അതിസുന്ദരിയായിട്ടാണ് ഐശ്വര്യയെ കാണുന്നത്. ലോകസുന്ദരി പട്ടം നേടുന്നതിന് മുന്‍പ് മോഡലിങ് രംഗത്ത് ഐശ്വര്യ സജീവമായിരുന്ന കാലത്തേതാണ് ചിത്രം. 1994 ലാണ് ഐശ്വര്യ മിസ് ഇന്ത്യ ഫസ്റ്റ് റണ്ണറപ്പാകുന്നതും തുടര്‍ന്ന് മിസ് വേള്‍ഡ് മത്സരത്തില്‍ ഒന്നാം സ്ഥാനത്ത് എത്തുന്നതും.

ചിത്രത്തെ പ്രശംസിച്ച്‌ ഒട്ടനവധിയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും ഐശ്വര്യയുടെ സൗന്ദര്യത്തിന് യാതൊരു മങ്ങലും സംഭവിച്ചിട്ടില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെടുന്നു. ഈ ചിത്രം മാത്രമല്ല ഐശ്വര്യയുടെ നിരവധി പഴയചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എല്ലാ ചിത്രത്തിലും അതീവ സുന്ദരിയാണ് ഐശ്വര്യ.