വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു - മലയാളം ന്യൂസ് പോർട്ടൽ
Malayalam Article

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം. യുവാവിന്റെ കുറിപ്പ് വൈറലാകുന്നു

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും എല്ലാം ഒഴിവാക്കിയുള്ള ഒരു വിവാഹത്തെക്കുറിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ എങ്കിൽ കാർത്തിക്കിന്റെ കുറിപ്പോന്നു വായിക്കാം.

വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം.പന്ത്രണ്ട് വർഷത്തെ പ്രേമത്തിന്റെ തുടർച്ച ആയിരുന്നു വിവാഹം. ചിലർ പറയുമ്പോലെ ദിവ്യ പ്രേമം ഒന്നുമായിരുന്നില്ല. പ്രേമത്തിന്റെ തുടക്കം പോലും അങ്ങേയറ്റം സദാചാര വിരുദ്ധമായിരുന്നു, അത് കൊണ്ട് തന്നെ ദിവ്യത്വത്തിന്റെ ഉത്ഘോഷങ്ങളിൽ ഒരു പ്രസക്തിയും ഇല്ല.

വിവാഹം ഞങ്ങൾ രണ്ടാളുടേയും രീതിയ്‌ക്കെന്ന് പറഞ്ഞപ്പോഴും പലരും പറഞ്ഞു, എങ്കിൽ പിന്നെ രജിസ്റ്റർ ഓഫീസിൽ വെച്ച് വിവാഹം കഴിച്ച് സൂക്കേട് തീർത്താൽ പോരെ. എന്നാൽ സോ കോൾഡ് വിവാഹ രീതികളിൽ തന്നെ മാറ്റം സൃഷ്ടിച്ചു കൊണ്ടെന്ത് കൊണ്ട് വിവാഹം ആയിക്കൂടാ എന്നതായിരുന്നു ഞങ്ങളുടെ ചോദ്യം. മാത്രമല്ല വീട്ടുകാരുടെ ഇഷ്ടം കൂടി പരിഗണിക്കാം എന്ന് തന്നെ തീരുമാനിച്ചു. അങ്ങനെ ആണ് സാധാരണ വിവാഹ രീതിയിൽ നമ്മുടെ രീതികൾ കൂടി സമന്വയിപ്പിച്ച് ഒരു വിവാഹം അങ്ങ് നടത്തിയത്.

സ്ത്രീധനവും, താലിയും, സിന്ദൂരവും, കാല് പിടുത്തവും ഒഴിവാക്കിയതും, ഒരു സാരി അവൾക്ക് കൊടുത്തപ്പോൾ, ഉടുപ്പും, മുണ്ടും തിരികെ തന്നതുമൊക്കെ വലിയ വിപ്ലവം ആയി ഒന്നും കാണുന്നില്ല. എങ്കിലും സ്ത്രീക്ക് മാത്രം പതിച്ചു നൽകേണ്ടി വരുന്ന ചില ബിംബങ്ങൾ വേണ്ടെന്ന് വെക്കുക എന്ന ഒരു രാഷ്ട്രീയവും, അതിലൂടെ നാട്ടിൽ ആർക്കെങ്കിലും കൂടുതൽ നല്ല നിലപാടുമായി മുന്നോട്ട് പോകാനുള്ള ഒരു പ്രചോദനം ആകട്ടെ എന്നും കരുതിയിരുന്നു.
എന്തായാലും ഇങ്ങനെ വിവാഹം കഴിച്ചത് കൊണ്ടുണ്ടായ തമാശ എന്തെന്നാൽ സജ്ന അവളുടെ സഹോദരന്റെ ഒരിഷ്ടവുമായി ബന്ധപ്പെട്ട് സംസാരിച്ചപ്പോൾ ആ വീട്ടുകാർ പറഞ്ഞ മറുപടിയാണ്
“നിന്നെ പോലെ സംസ്കാരം ഇല്ലാതെ കല്യാണം നടത്തിയവൾ ഉള്ള വീട്ടിലേക്ക് ഞങ്ങളുടെ കുട്ടിയെ വിടില്ല”

ഒന്ന് കൂടി പറഞ്ഞു കൊള്ളട്ടെ പുതിയതായി വിവാഹം കഴിക്കാൻ പോകുന്നവരെ. “ഈ സ്ത്രീ ധനം വേണ്ടെന്ന് നിങ്ങൾ രണ്ടാളും കൂടി തീരുമാനിക്കുന്നത് വലിയ മഹത്തായ കാര്യമല്ല കാരണം കൊള്ള ചെയ്യാത്തത് കൊണ്ട് ആരും മഹാന്മാരാകില്ലല്ലോ” “വീട്ടുകാരുടെ സമ്മർദ്ദം കൊണ്ട് വാങ്ങി പോകുന്നു എന്ന് പറയുന്നവരേ, ആ സമ്മർദ്ദം ഒക്കെ അതിജീവിക്കാൻ പറ്റിയില്ല എങ്കിൽ കഷ്ടമല്ലേ.അപ്പോൾ പ്രിയപ്പെട്ടവളെ ആശംസകൾ……

https://www.facebook.com/photo.php?fbid=2818344604842453&set=a.381914785152126&type=3

Join Our WhatsApp Group

Trending

To Top
Don`t copy text!