മഹാലക്ഷ്മിക്ക് നേരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ

ഏറെ ജനശ്രദ്ധ നേടിയിട്ടും സെലിബ്രിറ്റി വിവാഹം ആയിരുന്നു രവീന്ദറിനെയും മഹാലക്ഷ്മിയുടെയും. തെന്നിന്ത്യയിൽ വലിയ ചര്‍ച്ചയായി മാറിയ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റേതും.കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങള്‍ക്ക് മുൻപാണ് ഇവര്‍ ആദ്യ…

ഏറെ ജനശ്രദ്ധ നേടിയിട്ടും സെലിബ്രിറ്റി വിവാഹം ആയിരുന്നു രവീന്ദറിനെയും മഹാലക്ഷ്മിയുടെയും. തെന്നിന്ത്യയിൽ വലിയ ചര്‍ച്ചയായി മാറിയ വിവാഹമായിരുന്നു നടി മഹാലക്ഷ്മിയും നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖറിന്റേതും.കഴിഞ്ഞ വര്‍ഷമാണ് ഇരുവരും വിവാഹിതരായത്. ദിവസങ്ങള്‍ക്ക് മുൻപാണ് ഇവര്‍ ആദ്യ വിവാഹവാര്‍ഷികം ആഘോഷിച്ചത്.വിവാഹം മുതലിങ്ങോട്ട് ഇവരുടെ എല്ലാ വിശേഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം വ്യാപകമായ സൈബര്‍ ആക്രമണങ്ങളും വിമര്‍ശനങ്ങളും ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. തമിഴില്‍ ഏതാനും സിനിമകള്‍ നിര്‍മ്മിച്ചിട്ടുള്ള രവീന്ദര്‍ ചന്ദ്രശേഖർ സിനിമ നല്‍കിയ പ്രശസ്തിയേക്കാള്‍ ഉപരിയായി ബിഗ് ബോസ് ഷോയെ വിമര്‍ശിച്ചാണ് ജനശ്രദ്ധ നേടിയത്.

എന്നാൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് ആണ് രവീന്ദറിനെ മുംബൈ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വ്യാപാരിയിൽ നിന്ന് 16 കോടി തട്ടിയെടുത്ത് എന്ന പരാതിയെ തുറന്ന് ആണ് രവീന്ദറിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇതിനു ശേഷം നിരവധി വിമർശനങ്ങളും മഹാലക്ഷ്മിക്ക് നേരെ ഉയർന്നിരുന്നു. തമിഴിലെ മുതിർന്ന മാധ്യമ പ്രവർത്തകൻ ആയ ബയിൽവാൻ രംഗനാഥൻ പറഞ്ഞത് വീട്ടുകാർ കരുതി വീട്ടിൽ വന്നു കയറിയത് മഹാലക്ഷ്മിയാണ് എന്ന്. എന്നാൽ മൂദേവിയാണ് വന്നു കയറിയത്, വിവാഹം കഴിഞ്ഞു ഒരു കൊല്ലം തികയുന്നതിന് മുൻപ് തന്നെ ഭർത്താവ് ജയിലിൽ ആയി എന്നാണ്.

എന്നാൽ അടുത്തിടെ മഹാലക്ഷ്മി അതീവ സന്തോഷവതിയായ കുറച്ച് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് നേരെയും ഇപ്പോൾ രൂക്ഷമായ സൈബർ ആക്രമണം ആണ് നടന്നു കൊണ്ടിരിക്കുന്നത്. സത്യത്തിൽ ഇങ്ങനെയുള്ള ചിത്രങ്ങൾ പങ്കുവെക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയുന്നു? ഭർത്താവ് ജയിലിൽ ആണെന്നതിന്റെ ഒരു ദുഖവും നിങ്ങൾക്ക് ഇല്ലേ? നിങ്ങളുടെ ഭർത്താവ് ഇപ്പോഴും ജയിലിൽ തന്നെ അല്ലെ, ഇങ്ങനെ സന്തോഷിക്കാനുള്ള സമയമാണോ ഇത് എന്ന് തുടങ്ങി നിരവധി കമെന്റുകൾ ആണ് പോസ്റ്റിന് വരുന്നത്.