വളരെ വത്യസ്തമായ രംഗം! പക്ഷെ താൻ അഭിനയിച്ചത് വേസ്റ്റായി മാറി; ‘ഗുണ്ടൂർ കാരം’ ത്തിലെ അഭിനയത്തെ കുറിച്ച് ജഗപതി ബാബു 

മഹേഷ് ബാബു നടൻ ആയി എത്തിയ സൂപ്പര്ഹിറ്റ് ചിത്രമായിരുന്നു ഗുണ്ടൂർ കാരം, ചിത്രത്തിൽ നെഗറ്റീവ് റോൾ ചെയ്യ്തിരുന്നത് നടൻ ജഗപതി ബാബു ആയിരുന്നു, ഇപ്പോൾ ഈ സിനിമയിലെ തന്റെ അഭിനയം വെറും വേസ്റ്റായി പോയി…

മഹേഷ് ബാബു നടൻ ആയി എത്തിയ സൂപ്പര്ഹിറ്റ് ചിത്രമായിരുന്നു ഗുണ്ടൂർ കാരം, ചിത്രത്തിൽ നെഗറ്റീവ് റോൾ ചെയ്യ്തിരുന്നത് നടൻ ജഗപതി ബാബു ആയിരുന്നു, ഇപ്പോൾ ഈ സിനിമയിലെ തന്റെ അഭിനയം വെറും വേസ്റ്റായി പോയി എന്ന് പറയുകയാണ് ജഗപതി ബാബു, ഇതിൽ മഹേഷ് ബാബുവിന്റെ അച്ഛനായി അഭിനയിച്ചത് ജയറാം ആയിരുന്നു ജയറാമിന്റെ എതിരാളി ആയാണ് ജഗപതി ബാബു എത്തിയത്,

ചിത്രത്തിൽ മഹേഷിന്റെ കഥപാത്രവുമായുള്ള ഒരു കോമ്പിനേഷൻ രംഗം ഉണ്ടായിരുന്നു, വളരെ വ്യത്യസ്തമായിരിക്കും ആ രംഗം എന്നാണ് താൻ കരുതിയത്, എന്നാൽ അതിന് കുറച്ചു ഉള്ളടക്കം കൂടി വേണമായിരുന്നു, എന്നാൽ താൻ അഭിനയിച്ചത് ഒരു വേസ്റ്റായാണ് തനിക്ക് തോന്നിയത്, താൻ അഭിനയിച്ചപ്പോൾ ആദ്യം തന്നെ മനസിലായി അത് തന്റെ കൈയിൽ നിന്നും കൈവിട്ടു പോയെന്നു നടൻ പറയുന്നു

എനിക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ ഞാൻ ചെയ്യ്തു എന്നാൽ മഹേഷ് ബാബുവിനെ പോലെയുള്ള സൂപ്പർസ്റ്റാറിന്റെ കൂടെയുള്ള അഭിനയം കുറച്ചും കൂടി മെച്ചപ്പെടുത്താം എന്ന് തോന്നി എന്നാൽ എല്ലാം ഒരു വേസ്റ്റ് പോലെയാണ് അനുഭവപ്പെട്ടത് ജഗപതി ബാബു പറയുന്നു.