ഇങ്ങനെ സേഫ്റ്റിപിന്നൊക്കെ കുത്തി ഡ്രസ്സിടണോ? നല്ലൊരു ഉടുപ്പ് വാങ്ങാൻ കാശില്ലേ!! ജാൻവി കപൂറിന്റെ പുതിയ വേഷം കണ്ടോ?

ബോളിവുഡിലെ സൂപ്പർ നായികയായി ഉയർന്നു വരികയാണ് നിർമ്മാതാവ് ബോണി കപുറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ. തന്റെ സൗന്ദര്യവും അഭിനയ മികവം കൊണ്ടും ബാളിവുഡിൽ തന്റെതായ ഒരിടം കണ്ടെത്താൻ ചിരുങ്ങിയ കാലത്തിനുള്ളിൽ…

ബോളിവുഡിലെ സൂപ്പർ നായികയായി ഉയർന്നു വരികയാണ് നിർമ്മാതാവ് ബോണി കപുറിന്റെയും അന്തരിച്ച നടി ശ്രീദേവിയുടെയും മകളായ ജാൻവി കപൂർ. തന്റെ സൗന്ദര്യവും അഭിനയ മികവം കൊണ്ടും ബാളിവുഡിൽ തന്റെതായ ഒരിടം കണ്ടെത്താൻ ചിരുങ്ങിയ കാലത്തിനുള്ളിൽ ജാൻവി കപൂറിന് കഴിഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന് നിരവധി ആരാധകരുമുണ്ട്.


സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം അടുത്തിടെ പങ്കുവെച്ച ചിത്രങ്ങൾ വളരെ പെട്ടെന്നാണ് വൈറലായത്. എന്നാൽ ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേരെത്തി. നീല ഹൈ സ്ലിറ്റ് ഗൗണിൽ അതീവ സുന്ദരിയായാണ് താരം എത്തിയത്. ഡ്രസ് സഫ്റ്റിപിന്നിനാൽ അലങ്കരിച്ചിരുന്നു. എന്നാൽ ഇത് ചിലർക്ക് ഇഷ്ടമായില്ല. ചിത്രത്തിന് താഴെ നല്ലൊരു ഉടുപ്പ് വാങ്ങാൻ കാശില്ലേ എന്ന കമന്റുകൾ എഴുതിയവരും ഉണ്ട്.


മിലി പ്രമോഷൻ സമയത്താണ് ചിത്രത്തിലെ നായികയായ ജാൻവി കപൂർ ബ്ലൂ ഹൈ സ്ലിറ്റ് ഡ്രസ് അണിഞ്ഞത്. മിലിയാണ് ജാൻവി കപൂറിന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം. മലയാളത്തിൽ മാത്തുക്കുട്ടി സേവ്യർ അന്ന ബെന്നിനെ ടൈറ്റിൽ കഥാപാത്രമായി അവതരിപ്പിച്ച ഹെലന്റെ ഹിന്ദി റീമേക്കാണ് മിലി.ബോണി കപൂറാണ് മിലി നിർമിക്കുന്നത്. മിലിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് എ ആർ റഹ്‌മാനാണ്.