ബോക്‌സോഫീസ് തൂത്തുവാരാന്‍ വീണ്ടും കിങ് ഖാന്‍!!ജവാന്‍ റിലീസ് തിയ്യതി പുറത്ത്

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് കിങ് ഖാന്‍ തിരിച്ചെത്തിയത് വെറുതെയല്ല, ബോളിവുഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് പഠാന്‍. ഇപ്പോഴിതാ പഠാന്റെ വന്‍ വിജയത്തിന് ശേഷം ഷാരുഖ് നായകനായ അടുത്ത ചിത്രം തിയ്യേറ്ററിലേക്ക് എത്തുകയാണ്. ഷാരൂഖിനെ…

നാല് വര്‍ഷത്തിന് ശേഷം ബോളിവുഡിലേക്ക് കിങ് ഖാന്‍ തിരിച്ചെത്തിയത് വെറുതെയല്ല, ബോളിവുഡിന്റെ ചരിത്രം തന്നെ തിരുത്തിക്കുറിച്ചിരിക്കുകയാണ് പഠാന്‍. ഇപ്പോഴിതാ പഠാന്റെ വന്‍ വിജയത്തിന് ശേഷം ഷാരുഖ് നായകനായ അടുത്ത ചിത്രം തിയ്യേറ്ററിലേക്ക് എത്തുകയാണ്.

ഷാരൂഖിനെ നായകനാക്കി ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം ജവാന്‍ തിയ്യേറ്ററിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. പുതിയ തീയതി ഒഫിഷ്യല്‍ ആക്കിയിരിക്കുകയാണ് അണിയറക്കാര്‍. സെപ്റ്റംബര്‍ 7 ന് ചിത്രം ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തും. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിലുമാണ് ചിത്രം എത്തുന്നത്.

നയന്‍താരയാണ് ചിത്രത്തില്‍ നായികയാവുന്നത്. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഷാരുഖ് ഇരട്ട വേഷത്തിലുമാണ് ജവാനില്‍ എത്തുന്നത്.

ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. ജൂണ്‍ 2 ആയിരുന്നു ചിത്രത്തിന്റെ ആദ്യം റിലീസ് പ്രഖ്യാപിച്ചത്. ഈ തീയതി മാറ്റിയെന്നും പകരം ഓഗസ്റ്റ് 25 ന് ചിത്രം എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അഭ്യൂഹങ്ങള്‍ക്കിടെ അണിയറപ്രവര്‍ത്തകര്‍ തന്നെ ഒഫീല്യല്‍ ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്.

‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. അന്വേഷണോദ്യോഗസ്ഥയായിട്ടാണ് നയന്‍താര എത്തുന്നത്.