പത്താംദിനം 1000 കോടിക്ക് അരികെ ജവാന്‍!!!

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. പത്താന്‍ തുടങ്ങിവച്ച ചരിത്ര കുതിപ്പ് ഇരട്ടി വേഗത്തിലാണ് ജവാന്‍ മുന്നേറുന്നത്. ജവാന്‍ തിയ്യേറ്ററിലെത്തി പത്ത് ദിവസം പിന്നിടുമ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് അറ്റ്‌ലീ ചിത്രം. പത്താം…

ബോളിവുഡ് ബോക്‌സ് ഓഫീസില്‍ പുതുചരിത്രമെഴുതിയിരിക്കുകയാണ് ഷാരൂഖ് ഖാന്റെ ജവാന്‍. പത്താന്‍ തുടങ്ങിവച്ച ചരിത്ര കുതിപ്പ് ഇരട്ടി വേഗത്തിലാണ് ജവാന്‍ മുന്നേറുന്നത്. ജവാന്‍ തിയ്യേറ്ററിലെത്തി പത്ത് ദിവസം പിന്നിടുമ്പോള്‍ റെക്കോര്‍ഡുകള്‍ പഴങ്കഥയാക്കിയിരിക്കുകയാണ് അറ്റ്‌ലീ ചിത്രം.

പത്താം ദിവസത്തില്‍ തന്നെ ജവാന്‍ ആഗോള തലത്തില്‍ 797.50 കോടി നേടിയിരി്ക്കുകയാണ്. നിര്‍മ്മാതാക്കളായ റെഡ് ചില്ലീസ് എന്റര്‍ടെയ്ന്‍മെന്റാണ് റെക്കോര്‍ഡ് നേട്ടം പങ്കുവച്ചത്. 1000 കോടിക്ക് തികയാന്‍ 200 കോടി മാത്രമാണ് ബാക്കി.

സെപ്റ്റംബര്‍ ഏഴിനാണ് ജവാന്‍ തിയ്യേറ്ററിലെത്തിയത്. ആദ്യദിനം തന്നെ
129 കോടി നേടിയാണ് ജവാന്‍ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് കളക്ഷന്‍ സ്വന്തമാക്കിയത്. ഇന്ത്യയില്‍ മാത്രം ജവാന്റെ കലക്ഷന്‍ 410.88 കോടിയാണ്.

ഈ വര്‍ഷത്തെ ഹിന്ദി റിലീസുകളുടെ പട്ടികയില്‍ ജവാന്‍ ഇതിനകം തന്നെ മൂന്നാം സ്ഥാനത്താണ്. 543.05 കോടി നേടിയ ഷാരുഖിന്റെ പത്താന്‍ ആണ് ഒന്നാം സ്ഥാനത്ത്. സണ്ണി ഡിയോള്‍ നായകനായ ഗദര്‍ 2 517.06 കോടി രൂപ നേടി രണ്ടാം സ്ഥാനത്താണ്.

പത്താനെ റെക്കോര്‍ഡ് മറികടക്കാന്‍ ജവാന്റെ ഇതുവരെയുള്ള കളക്ഷന്‍ ധാരാളമാണെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ജവാന്‍ മൂന്ന് ആഴ്ച പിന്നിടുമ്പോഴേക്കും 1000 കോടി നേടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നയന്‍താര, വിജയ് സേതുപതി എന്നിവരാണ് ജവാനിലെ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തിലുണ്ട്. ദീപിക പദുക്കോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.