ജവാന്റെ സെൻസറിംഗ് പൂർത്തിയായി; വിവരങ്ങൾ പുറത്ത്

ഷാരൂഖ്-ആറ്റ്ലീ ചിത്രം ജവാന്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ. പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ട്രെൻഡിംഗ് ആകാറുണ്ട്. ഇപ്പോഴിതാ ‘ജവാന്റെ’ സെൻസറിംഗ് പൂർത്തിയായി എന്ന വാർത്തയാണ് പുറത്തുവരുന്നത്.ചിത്രത്തിന് യു/എ…

ഷാരൂഖ്-ആറ്റ്ലീ ചിത്രം ജവാന്റെ ഓരോ അപ്ഡേറ്റിനായും കാത്തിരിക്കുകയാണ് ആരാധകർ. പ്രഖ്യാപിച്ചത് മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും ട്രെൻഡിംഗ് ആകാറുണ്ട്. ഇപ്പോഴിതാ ‘ജവാന്റെ’ സെൻസറിംഗ് പൂർത്തിയായി എന്ന വാർത്തയാണ് പുറത്തുവരുന്നത്.ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 169 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ജി കെ വിഷ്ണുവാണ് ഷാരൂഖ് ചിത്രത്തിന്റെ ഛായാഗ്രാഹണം. അനിരുദ്ധ് രവിന്ദറിന്റെ സംഗീത സംവിധാനത്തിൽ അർജിത്ത് സിംഗും ശിൽപ റാവും ആലപിച്ച ഗാനം ഹിറ്റായിരുന്നു. ഷാരൂഖ് ചിത്രത്തിൽ ഇരട്ട വേഷത്തിലാണ് എത്തുന്നതെന്നാണ് വിവരം. ഒരന്വേഷണ ഉദ്യോഗസ്ഥയായി നയൻതാരയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സെപ്തംബർ ഏഴിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തിൽ വില്ലൻ.  ദീപിക പദുക്കോൺ കാമിയോ ചിത്രത്തിൽ റോളിലെത്തും. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് അഭിനേതാക്കൾ. മിലിട്ടറി ഓഫീസറായി ഷാരൂഖ് എത്തുന്ന ചിത്രം ഒരു പ്രതികാരകഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നൽകുന്ന ജവാൻ സിനിമയിൽ സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത് ലോക സിനിമയിലെ തന്നെ മികച്ച 6 ആക്ഷൻ സംവിധായകരാണ്.നിരവധി പ്രത്യേകതകളുമായിട്ടാണ് ജവാൻ റിലീസ് ചെയ്യുന്നത്. ദക്ഷിണേന്ത്യന്‍ സംവിധായകനായ അറ്റ്‌ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അലിയുടെ ബൊളിവയൂഫ്ദ് അരങ്ങേറ്റമാണിത്. നയന്‍താര നായികയാവുന്ന ആദ്യ ഹിന്ദി ചിത്രം എന്ന പ്രത്യേകതയും ജവാനുണ്ട്. വിജയ് സേതുപതി ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുണ്ട്. തഴിനാട്ടിലും ചിത്രത്തിന് വലിയ വിജയമാണ് നിര്‍മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ നിന്ന് സംവിധായകനായി ആറ്റ്ലിയും , നിര്‍ണായക വേഷങ്ങളില്‍ നയന്‍താരയും വിജയ്‌ സേതുപതിയും യോഗി ബാബുവും എത്തുന്നതിനാല്‍, റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ തമിഴ്നാട്ടില്‍ ഗംഭീര പ്രീ റിലീസ് ഇവന്‍റ് നടത്താനാണ് അണിയറനീക്കം. ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍ താരം വിജയ്‌ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജവാനില്‍ കാമിയോ റോളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വിജയ്‌ എത്തുന്നു എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഷാരൂഖും വിജയും വേദി പങ്കിട്ടാല്‍ അത് ചിത്രത്തിന് വലിയ ഗുണമായിരിക്കുമെന്നാണ് കണക്കുകൂട്ടൽ. ഇത് മുന്‍കൂട്ടി കണ്ടാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടു താരങ്ങളെയും ഇവന്‍റിൽ ഒരുമിപ്പിക്കാൻ ശ്രമിക്കുന്നത്. ചിത്രത്തിൽ ബോളിവുഡിൽ നിന്നും ടോളിവുഡിൽ നിന്നുമുള്ള മറ്റു സൂപ്പർസ്റ്റാറുകളുടെ സാന്നിധ്യവും ഉണ്ടാവുമെന്ന സൂചനകളുമുണ്ട്.റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് നിർമാണം.  ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുക്കുന്നത്. ‘പഠാൻ’ സിനിമയുടെ തകർപ്പൻ വിജയം ജവാനും ബോക്സോഫിൽ ആവർത്തിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട് പഠാന്‍ ബോക്‌സോഫീസില്‍ ആയിരം കോടി നേടിയാണ് റെക്കോര്‍ഡിട്ടത്. പഠാന്റെ നിര്‍മാണ ചെലവ് 250 കോടിയായിരുന്നു. ഷാരൂഖ് ഖാന്റെ തന്നെ ഏറ്റവും ചെലവേറിയ ചിത്രമായിരുന്നു പഠാന്‍.പക്ഷെ അതിലും ചെലവേറിയ ചിത്രമായി ജവാന്‍ മാറിയിരിക്കുകയാണ്. അനിരുദ്ധ് ആണ് സംഗീതം. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിംഗ് റൂബെൻ. ഷാരൂഖിന്റെ രണ്ടാം വരവിൽ പഠാനൊപ്പം പ്രതീക്ഷയിൽ തന്നെയാണ് ജവാനും. ഈ വർഷം ജൂൺ 2ന് ആണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യപിച്ചിരുന്നത്. അവസാന എഡിറ്റുകൾ പൂർത്തിയാക്കാനുള്ളതിനാലാണ് ചിത്രം സെപ്റ്റംബറിലേക്ക് മാറ്റിയത്. ചിത്രത്തിന്റെ മുന്‍കൂര്‍ ബുക്കിംഗ് യുഎസ് ഉള്‍പ്പെടെയുള്ള ചില വിദേശ രാജ്യങ്ങളില്‍ ആരംഭിച്ചു കഴിഞ്ഞു.യു എസില്‍ 289 ഇടങ്ങളില്‍ 74200 ഡോളറിന്റെ ഏകദേശം 4800 ടിക്കറ്റുകള്‍ ഇതിനകം വിറ്റുകഴിഞ്ഞു.യുഎസില്‍ പത്താനെക്കാള്‍ വലിയ വിജയം പ്രതീക്ഷിക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ജവാന്റെ ലൊക്കേഷനുകളും ഷോകളും വര്‍ധിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.നോര്‍ത്ത് അമേരിക്കയില്‍ ആദ്യ ദിനത്തില്‍ പത്താന്‍ 1.85 ദശലക്ഷം ഡോളര്‍ നേടി. ജവാന്‍ ഈ തുക മറികടക്കുമെന്നാണ് കരുതുന്നത്.യുഎഇയിലും ജവാന്‍ മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു. ജര്‍മ്മനി, ഓസ്ട്രേലിയ എന്നിവിടങ്ങളിലും മുന്‍കൂര്‍ ബുക്കിംഗ് തുടങ്ങിയിട്ടുണ്ട്.ജവാന് ശേഷം, രാജ്കുമാര്‍ ഹിരാനിയുടെ ടുങ്കിയിലും ഷാരൂഖ് അഭിനയിക്കും.ചിത്രം ഡിസംബറില്‍ തിയറ്ററുകളില്‍ എത്തും. തപ്സി പന്നുവാണ് ഡൂങ്കിയിലെ നായിക.