നവവധുവും വരനുമായി ബേസിലും ദര്‍ശനയും! ‘ജയ ജയ ജയ ജയ ഹേ’ ഫസ്റ്റ് ലുക്ക്

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ജയ ജയ ജയ ജയ ഹേ’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററില്‍ എത്തും. റിലീസ് വിവരം പങ്കുവച്ച് മോഷന്‍ പോസ്റ്ററും…

ബേസില്‍ ജോസഫും ദര്‍ശന രാജേന്ദ്രനും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ജയ ജയ ജയ ജയ ഹേ’ റിലീസ് പ്രഖ്യാപിച്ചു. ചിത്രം ദീപാവലി റിലീസായി ഒക്ടോബര്‍ 21ന് തിയറ്ററില്‍ എത്തും. റിലീസ് വിവരം പങ്കുവച്ച് മോഷന്‍ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തെത്തി. കല്യാണ വേഷത്തിലുള്ള ബേസിലും ദര്‍ശനയുമാണ് പോസ്റ്ററിലുള്ളത്.

ജയ ജയ ജയ ജയ ഹേ വിപിന്‍ ദാസാണ് സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ജാനേമന്‍ എന്ന വമ്പന്‍ ഹിറ്റിന് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റസ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ’. ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍ എന്നിവരും സൂപ്പര്‍ ഡ്യുപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കുടുംബ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ജയ ജയ ജയ ജയ ഹേ ‘ എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നല്‍കുന്ന സൂചന. വധു വരന്മാരുടെ വേഷത്തില്‍ ദര്‍ശനയും ബേസിലും എത്തുന്ന ഫസ്റ്റ് ലുക്ക് വളരെ പെട്ടന്ന് തന്നെ വൈറലായിരിക്കുകയാണ്.