വിസ്മയിപ്പിക്കുന്ന പ്രകടനവുമായി കീര്‍ത്തി സുരേഷ്; സാനി കായിദം ട്രെയിലര്‍ ഏറ്റെടുത്ത് പ്രേക്ഷകര്‍

കീര്‍ത്തി സുരേഷ്- സെല്‍വരാഘവന്‍ ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രമായി കീര്‍ത്തി എത്തുന്നു. ട്രെയിലറില്‍ നടിയുടെ അഭിനയ വിസമയമാണ് നിറഞ്ഞുനില്‍ക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കീര്‍ത്തിയുടെ…

കീര്‍ത്തി സുരേഷ്- സെല്‍വരാഘവന്‍ ചിത്രം ‘സാനി കായിദ’ത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. പൊന്നി എന്ന കരുത്തുറ്റ കഥാപാത്രമായി കീര്‍ത്തി എത്തുന്നു. ട്രെയിലറില്‍ നടിയുടെ അഭിനയ വിസമയമാണ് നിറഞ്ഞുനില്‍ക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. കീര്‍ത്തിയുടെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രമാണ് സാനി കായിദത്തിലെ. 1980 കളില്‍ നടന്ന സംഭവത്തെ ആധാരമാക്കിയാണ് സിനിമ. മേയ് ആറിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. തന്റെ കുടുംബം ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യുന്ന കഥാപാത്രമായാണ് കീര്‍ത്തി ചിത്രത്തിലെത്തുന്നത്. നിയമവും പൊലീസും നോക്കുകുത്തികളാകുന്നിടത്ത് തന്റെ സഹോദരനിലൂടെ പ്രതികാരം ചെയ്യാനൊരുങ്ങുന്ന പൊന്നിയുടെ ജീവിതമാണ് ചിത്രം പറയുന്നത്.

 

സംവിധായകന്‍ സെല്‍വരാഘവന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമാണ്. സെല്‍വരാഘവന്റെ സഹോദരിയായിട്ടാണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷ് അഭിനയിക്കുന്നത്. വ്യത്യസ്തമായ മേക്കോവറില്‍ ആണ് ചിത്രത്തില്‍ കീര്‍ത്തി സുരേഷും സെല്‍വരാഘവനും അഭിനയിക്കുന്നത്. അരുണ്‍ മാതേശ്വരമാണ് ചിത്ത്രിന്റെ സംവിധാനവും തിരക്കഥയും. യാമിനി യഗ്‌നമൂര്‍ത്തി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് നഗൂരനാണ്. സംഗീതം സാം സി.എസ്.

സര്‍ക്കാരുവാരി പാട്ട എന്ന ചിത്രവും കീര്‍ത്തിയുടേതായി റിലീസിന് ഒരുങ്ങുന്നുണ്ട്. മഹേഷ് ബാബുവാണ് ചിത്രത്തില്‍ നായകനായെത്തുന്നത്. അടുത്തിടെ കീര്‍ത്തി നായികയായെത്തിയ ഗാന്ധാരി എന്ന മ്യൂസിക്കല്‍ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. ‘സര്‍ക്കാരു വാരി പാട്ട’ മെയ് 12ന് തിയറ്ററുകളിലാണ് റിലീസ് ചെയ്യുക. ആര്‍ മധിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.പരശുറാമിന്റേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഹൈദരാബാദ്, യുഎസ്, ദുബായ് തുടങ്ങിയവടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.