സണ്ണി ലിയോണി തമിഴിലേക്ക്! ‘ഒ മൈ ഗോസ്റ്റ്’ ടീസര്‍

സണ്ണി ലിയോണി ചിത്രം ഒ മൈ ഗോസ്റ്റ് ടീസര്‍ പുറത്ത്. ഹൊറര്‍ കോമഡി ചിത്രമാണ് ‘ഒ മൈ ഗോസ്റ്റ്’. ആര്‍ യുവന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്. ചിത്രം നിര്‍മ്മിക്കുന്നത് വി.എ.യു മീഡിയ എന്റര്‍ടെയ്ന്‍മെന്റും…

സണ്ണി ലിയോണി ചിത്രം ഒ മൈ ഗോസ്റ്റ് ടീസര്‍ പുറത്ത്. ഹൊറര്‍ കോമഡി ചിത്രമാണ്
‘ഒ മൈ ഗോസ്റ്റ്’. ആര്‍ യുവന്‍ ആണ് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.
ചിത്രം നിര്‍മ്മിക്കുന്നത് വി.എ.യു മീഡിയ എന്റര്‍ടെയ്ന്‍മെന്റും ഹോഴ്സും സ്റ്റുഡിയോസുമാണ്.

ഛായാഗ്രാഹണം ദീപക് ഡി മേനോന്‍ ആണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം ജാവേദ് റിയാസ് ആണ്. സൗണ്ട് ഡിസൈനര്‍ എ. സതീഷ് കുമാര്‍. അരുള്‍ സിദ്ദാര്‍ഥ് ചിത്രസംയോജനം നിര്‍വ്വഹിക്കുന്നു. കലാ സംവിധാനം എസ്.ജെ. റാം, രമേഷ് എന്നിവരാണ്.

സംഘടനം ഗില്ലി ശേഖര്‍. സതിഷ് ദര്‍ശ ഗുപ്ത, മൊട്ടൈ രാജേന്ദ്രന്‍, രമേഷ് തിലക്, അര്‍ജുനന്‍, തങ്ക ദുരൈ എന്നിവരാണ് സണ്ണി ലിയോണൊപ്പം പ്രധാന വേഷത്തിലെത്തുന്നത്.