Wednesday, December 7, 2022
HomeFilm Newsരാജ രാജ ചോളനും നമ്പിയും അയ്യപ്പനെ കാണാനെത്തിയപ്പോള്‍; ചിത്രങ്ങള്‍ വൈറല്‍

രാജ രാജ ചോളനും നമ്പിയും അയ്യപ്പനെ കാണാനെത്തിയപ്പോള്‍; ചിത്രങ്ങള്‍ വൈറല്‍

മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യും. എ.ആര്‍. റഹ്‌മാന്‍ സംഗീതം ഒരുക്കിയ ചിത്രത്തില്‍ വിക്രം, ഐശ്വര്യ റായ്, തൃഷ, കാര്‍ത്തി, ജയറാം, ജയം രവി, ശരത്കുമാര്‍, പാര്‍ത്ഥിബന്‍ എന്നിവര്‍ അഭിനയിക്കുന്നു. വന്‍ പ്രതീക്ഷകളോടെ ഒരുക്കിയ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

സിനിമയുടെ റിലീസിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചിത്രത്തിന്റെ പ്രമോഷന്‍ ജോലികള്‍ വേഗത്തിലായിരിക്കുകയാണ്. ഇതിനായി വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് മാധ്യമപ്രവര്‍ത്തകരെ കാണുന്നുണ്ട്.

ജയം രവി അരുണ്‍മൊഴി ചോളന്റെ വേഷത്തിലും ജയറാം അഴ്‌വാര്‍ക്കടിയന്‍ നമ്പിയായും അഭിനയിക്കുന്നു. ഇപ്പോഴിതാ ജയം രവിയും ജയറാമും ശബരിമലയില്‍ പോയി അയ്യപ്പ സ്വാമി ദര്‍ശനം നടത്തിയിരിക്കുകയാണ്. പ്രമോഷനിടെ ഒരു ദിവസത്തെ ഇടവേളയ്ക്ക് ഇടയില്‍ ജയം രവിയും ജയറാമും അയ്യപ്പനെ കണ്ട് അനുഗ്രഹം തേടി ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയായിരുന്നു.

പൊന്നിയന്‍ സെല്‍വനിലെ ആഴ്വര്‍ക്കടിയന്‍ നമ്പിയെപ്പോലെ യഥാര്‍ത്ഥ ജീവിതത്തില്‍ തന്നെ സ്നേഹത്തോടെ നയിക്കുന്ന തന്റെ ഗുരുസ്വാമി ജയറാമിനൊപ്പം’ എന്നാണ് ജയം രവി തന്റെ ട്വിറ്ററില്‍ കുറിച്ചത്. പൊന്നിയന്‍ സെല്‍വന്‍ രണ്ട് ഭാഗങ്ങളായി നിര്‍മ്മിച്ചതിനാല്‍ ചിത്രത്തിന്റെ അടുത്ത ഭാഗം എപ്പോള്‍ റിലീസ് ചെയ്യും എന്ന ചോദ്യം ആരാധകരില്‍ ഉയര്‍ന്നിരുന്നു. അതിന് മറുപടിയായി പൊന്നിയന്‍ സെല്‍വന്റെ രണ്ടാം ഭാഗം അടുത്ത മേയിലോ ജൂണിലോ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ മണിരത്നം പറഞ്ഞു. അതുപോലെ ചിത്രത്തിലെ ദേവരാളന്‍ എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഇന്നലെ പുറത്തിറങ്ങിയിരുന്നു.

Related News