മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്ന ചിത്രം; തടസ്സം വ്യക്തമാക്കി ജയരാജ്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജയരാജ്. മലയാളത്തിന് ഒരുപാട് ഹിറ്റ് സിനിമകള്‍ തന്ന വ്യക്തിയാണ് അദ്ദേഹം. ‘ഫോര്‍ ഹൈവേയും ദേശാടനവും ജോണി വാക്കറും 4 ദി പീപ്പിളുമൊക്കെ അതിന് ഉദാഹരണങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഒരു…

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ജയരാജ്. മലയാളത്തിന് ഒരുപാട് ഹിറ്റ് സിനിമകള്‍ തന്ന വ്യക്തിയാണ് അദ്ദേഹം. ‘ഫോര്‍ ഹൈവേയും ദേശാടനവും ജോണി വാക്കറും 4 ദി പീപ്പിളുമൊക്കെ അതിന് ഉദാഹരണങ്ങള്‍. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി ​ഗൗരവമുള്ള പ്രമേയങ്ങള്‍ സംസാരിക്കുന്ന ചിത്രങ്ങള്‍ മാത്രമാണ് അദ്ദേഹം ചെയ്തുകൊണ്ടിരിക്കുന്നത്. പല സമയത്തായി തന്‍റെ ഹിറ്റ് ചിത്രങ്ങളായ ഹൈവേയുടെയും ജോണി വാക്കറിന്‍റെയും രണ്ടാം ഭാ​ഗം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അവ എന്തുകൊണ്ട് സംഭവിക്കുന്നില്ല എന്ന് പറയുകയാണ് അദ്ദേഹം.ഒരു ഓൺലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജയരാജ് ഇതേക്കുറിച്ച് പറയുന്നത്. സ്റ്റൈലിഷ് ചിത്രങ്ങള്‍ ഇനിയും പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിനാണ് ജയരാജിന്റെ  മറുപടി. ജോണി വാക്കറിന്റെ രണ്ടാം ഭാഗം  ചെയ്യാന്‍വേണ്ടി മമ്മൂട്ടിയോടും   ദുല്‍ഖറിനോടും പറഞ്ഞിട്ടുണ്ടെന്നാണ് ജയരാജ് പറയുന്നത്. രനടാം ഭാഗത്ഗിന് വേണ്ട  കഥയൊക്കെ റെഡിയാണ് എല്ലാം  സെറ്റ് ആണ എന്നും അങ്ങനെയൊരു രണ്ടാം ഭാഗം വന്നാൽ അത് ഷുവര്‍ ഹിറ്റും ആയിരിക്കുമെന്ന്  അറിയാമെന്നും സംവിധായകൻ പറയുന്നു.

കാരണം ആ തരത്തിലാണ് അതിനെ പ്ലേസ് ചെയ്തിരിക്കുന്നത്. പക്ഷേ രണ്ടാള്‍ക്കും, അതായത് മമ്മൂട്ടിക്കും ദുൽഖറിനും  അത്ര താല്‍പര്യമില്ല എന്നും  അതുകൊണ്ട് തല്‍ക്കാലം മാറ്റിവച്ചിരിക്കുകയാണ് എന്നും ജയരാജ് പറയുന്നു. എന്നാൽ അങ്ങനെയൊരു സിനിമ  ഉപേക്ഷിച്ചിട്ടില്ല എന്നും ജയരാജ് കൂട്ടിച്ചേർത്തു. ജോണി വാക്കറിന്‍റെ തുടര്‍ച്ചയെക്കുറിച്ച് തനിക്കുള്ള ആലോചനയെക്കുറിച്ച് ജയരാജ് 2019 ലും   ഒരു മാധ്യമത്തോട്  സംസാരിച്ചിരുന്നു- “പല സ്ഥലത്ത് പോകുമ്പോഴും, പലരും അവരുടെ ഫേവറിറ്റ് സിനിമകളില്‍ ഒന്നായി ജോണി വാക്കറിന്റെ കാര്യം തന്നോട്  പറയാറുണ്ട് എന്നും  അതിലെ പാട്ടുകളും ഫാഷനും മൊത്തം പാറ്റേണുമൊക്കെ ആളുകള്‍ക്ക് വലിയ ഇഷ്ടമാണ് എന്നും ജയരാജ് പറയുന്നുണ്ട്. തൊണ്ണൂറുകളില്‍ ഇറങ്ങിയ സിനിമയ്ക്ക് ആ അര്‍ഥത്തില്‍ ഇപ്പോഴും ഒരു പുതുമയുണ്ട്. പുതിയ തലമുറയും പഴയ തലമുറയും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു സ്റ്റൈല്‍ അതിനുണ്ട്. അതുകൊണ്ടാണ് അതിന്റെ തുടര്‍ച്ചയ്ക്ക് ഒരു പോസിബിലിറ്റി ഉണ്ടെന്ന് തനിക്ക്  മനസിലാക്കിയത് എന്നും ജയരാജ് വ്യക്തമാക്കി. ജോണിവാക്കറിനോട് തനിക്കുള്ള അടുപ്പവും ജയരാജ് തുറന്നു പറയുന്നുണ്ട്.  തനിക്ക്  ജോണിവാക്കറിനോട്  വ്യക്തിപരമായ ഒരിഷ്ടക്കൂടുതല്‍ ഉണ്ട്.

തന്റെ  കഥയില്‍ ജോണി വാക്കര്‍ എന്ന ആ കഥാപാത്രം മരിക്കുന്നില്ലായിരുന്നു. മമ്മൂറ്റിയോട് പറയുന്ന സമയത്തും കഥ അങ്ങനെ ആയിരുന്നില്ല. ജോണി വാക്കര്‍ മരിക്കുന്നില്ലായിരുന്നു. പിന്നെ, ചില പ്രത്യേക സാഹചര്യങ്ങളാല്‍ കഥാപാത്രത്തെ ജസ്റ്റിഫൈ ചെയ്യാന്‍ അങ്ങനെ ആക്കിയതാണ് എന്നും  അത് തന്റെ മനസ്സില്‍ ഒരു കുറ്റബോധമായി അവശേഷിക്കുന്നുണ്ടായിരുന്നു. ആ തെറ്റ് തിരുത്തണമെന്ന ചിന്ത എപ്പോഴും മനസില്‍ ഉണ്ടായിരുന്നുവെന്നും  ജയരാജ് പറഞ്ഞിരുന്നു. 1992ല്‍ മമ്മൂട്ടി,രഞ്ജിത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജയരാജ് സംവിധാനം ചെയ്ത ചിത്രമാണ് ജോണി വാക്കര്‍. മമ്മൂട്ടിയുടെ ജോണി വര്‍ഗീസ് എന്ന കഥാപാത്രം ഇപ്പോഴും മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഉണ്ട്. ഇതിന് രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികള്‍. ഹൈവായുടെ രണ്ടാം ഭാഗത്തെപറ്റിയും ജയരാജ് സംസാരിക്കുന്നുണ്ട്. ഹൈവേ 2 ചെയ്യാന്‍വേണ്ടി എല്ലാം ഒരുക്കിയിരുന്നുവെന്നും .  സംവിധായകന്‍ ജയരാജും സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും 1995ല്‍ പുറത്തിറങ്ങിയ ‘ഹൈവേ’യുടെ രണ്ടാം ഭാഗത്തിനായി വീണ്ടും ഒന്നിക്കുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നതാണ്. ‘ഹൈവേ 2’ എന്നാണ് തുടര്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സുരേഷ് ഗോപിയുടെ 254-ാമത്തെ പ്രൊജക്റ്റ് കൂടിയായാണ് ഇതെന്നാണ് അന്ന് പറഞ്ഞത്. കാസ്റ്റിംഗ് കോള്‍ പോലും നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്ന് വന്നിരുന്നു. എന്നാല്‍ സിനിമയ്ക്ക് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ വ്യക്തത വരുത്തിയിരിക്കുകയാണ് ജയരാജ്. കാസ്റ്റിം​ഗ് കോള്‍ പോലും ചെയ്തിരുന്നു എന്നും  പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് മാറ്റിവച്ചുവെന്നുമാന്  ജയരാജ് പറയുന്നത് .