പപ്പയോട് ക്ഷമിക്കില്ലേ മോനേ…! നസീര്‍ സാറിന്റെ ശബ്ദത്തില്‍ ഷാനുവിനോട് പറഞ്ഞപ്പോള്‍, അനുഭവം പറഞ്ഞ് ജയറാം

മിമിക്രി വേദിയില്‍ നിന്നെത്തി മലയാളത്തിന്റെ സൂപ്പര്‍ താരമായയാളാണ് ജയറാം. വേദികള്‍ കൈയടക്കുക എന്നത് ജയറാമിന്റെ സ്ഥിരം ശൈലിയാണ്. കഴിഞ്ഞദിവസം നടന്ന പൊന്നിയിന്‍ സെല്‍വന്‍ ട്രെയ്ലര്‍ ലോഞ്ചിനിടെ താരം ചെയ്ത മിമിക്രി വൈറലായിരുന്നു. ഇപ്പോഴിതാ താരം…

മിമിക്രി വേദിയില്‍ നിന്നെത്തി മലയാളത്തിന്റെ സൂപ്പര്‍ താരമായയാളാണ് ജയറാം. വേദികള്‍ കൈയടക്കുക എന്നത് ജയറാമിന്റെ സ്ഥിരം ശൈലിയാണ്. കഴിഞ്ഞദിവസം നടന്ന പൊന്നിയിന്‍ സെല്‍വന്‍ ട്രെയ്ലര്‍ ലോഞ്ചിനിടെ താരം ചെയ്ത മിമിക്രി വൈറലായിരുന്നു.

ഇപ്പോഴിതാ താരം വിമാനയാത്രയ്ക്കിടെ മലയാളത്തിന്റെ നിത്യഹരിത നായകന്‍
പ്രേം നസീറിന്റെ മകനുമായി ഉണ്ടായ അനുഭവം പങ്കുവച്ചിരിക്കുകയാണ്. ഒരിക്കല്‍ വിമാനയാത്രക്കിടെ സഹയാത്രികനായി ഷാനവാസും അടുത്തുണ്ടായിരുന്നു.

പപ്പയെ പലരും അനുകരിക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ ജയറാം ചെയ്യുമ്പോള്‍ ഞാന്‍ കണ്ണടച്ചാണ് കേള്‍ക്കാറുള്ളത്. കാരണം അത്രയ്ക്ക് സാമ്യമാണ് പപ്പയുടെ ശബ്ദത്തിനോട്.

കുട്ടിക്കാലത്ത് താന്‍ പപ്പയെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. പലപ്പോഴും ഷൂട്ടിങ് തിരക്കിലാകും അദ്ദേഹം എന്നെല്ലാം ഷാനു തന്നോട് പറഞ്ഞു. അപ്പോള്‍ താന്‍ ഷാനുവിനോട് ഒന്ന് കണ്ണടച്ചിരിക്കാന്‍ ആവശ്യപ്പെട്ടു.

ഞാന്‍ പതിയെ പറഞ്ഞു, നിന്റെ ആദ്യ സിനിമ പുറത്തിറങ്ങുമ്പോഴും നിന്റെ കൂടെ ഞാനില്ല. പപ്പയോട് ക്ഷമിക്കില്ലേ മോനെ, അങ്ങനെ നസീര്‍ സാറിന്റെ ശബ്ദത്തില്‍ കുറച്ചുകാര്യങ്ങള്‍ പറഞ്ഞു നിര്‍ത്തി. തിരിഞ്ഞുനോക്കിയപ്പോള്‍ ഷാനു കരയുകയായിരുന്നു. എന്റെ ജീവിതത്തിലെ തന്നെ ഏറെ സന്തോഷം തോന്നിയ നിമിഷമായിരുന്നെന്നും ജയറാം പറഞ്ഞു.