തെലുങ്ക് താരങ്ങളുടെ അടി കൊള്ളുന്ന ജയറാം, ജേഷ്ഠ സ്ഥാനത്തുള്ള മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്തിന്?

ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോംമ്പോയില്‍ എത്തിയ എബ്രഹാം ഓസ്‌ലര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകലോകം. സര്‍പ്രൈസായിട്ടുള്ള മമ്മൂട്ടിയുടെ എന്‍ട്രി കൂടി ചിത്രത്തിലെ വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ്. ആരാധക ലോകത്തിന്റെ എല്ലാ പ്രതീക്ഷകളും നിലനിര്‍ത്തിയിരിക്കുകയാണ്…

ജയറാം- മമ്മൂട്ടി- മിഥുന്‍ മാനുവല്‍ തോമസ് കോംമ്പോയില്‍ എത്തിയ എബ്രഹാം ഓസ്‌ലര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകലോകം. സര്‍പ്രൈസായിട്ടുള്ള മമ്മൂട്ടിയുടെ എന്‍ട്രി കൂടി ചിത്രത്തിലെ വേറിട്ടതാക്കി മാറ്റിയിരിക്കുകയാണ്. ആരാധക ലോകത്തിന്റെ എല്ലാ പ്രതീക്ഷകളും നിലനിര്‍ത്തിയിരിക്കുകയാണ് ഓസ്‌ലര്‍. അഞ്ചാം പാതിരയ്ക്ക് ശേഷം മിഥുന്റേതായി എത്തിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയത് ഡോ. രണ്‍ധീര്‍ കൃഷ്ണയാണ്. മമ്മൂട്ടി, അനശ്വര, ജഗദീഷ്, അര്‍ജുന്‍ അശോകന്‍ തുടങ്ങി ഒട്ടനവധി താരങ്ങളും എത്തിയിട്ടുണ്ട്.

തിയ്യേറ്ററില്‍ ചിത്രത്തിന് മികച്ച പ്രതികരണം വന്നതിന് പിന്നാലെ ജയറാം നന്ദി പറഞ്ഞ് എത്തിയിരുന്നു. തനിക്ക് വേണ്ടി ചിത്രത്തിലെത്തിയതിന് നന്ദിയും പറഞ്ഞിരുന്നു. അതേസമയം പണ്ടൊരു മമ്മൂക്ക ചിത്രത്തില്‍ നിന്നും ജയറാം പിന്മാറിയ സംഭവമാണ് ഇപ്പോള്‍ സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. ജില്‍ ജോയ് ആണ് അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിച്ചിരിക്കുന്നത്.

മമ്മൂട്ടിയെ പറ്റി വാചാലനായ ജയറാമിനെ കഴിഞ്ഞ ദിവസം കണ്ടു. അപ്പോള്‍ പെട്ടെന്ന് ഓര്‍മ വന്നത് ഇത്ര ജേഷ്ഠതുല്യനായ ആളുടെ സിനിമയില്‍ നിന്ന് ജയറാം എന്തിനായിരുന്നു പിന്മാറിയത് എന്നായിരുന്നു. സംഭവം നടക്കുന്നത് ‘ഭാസ്‌കര്‍ ദി രാസ്‌കള്‍ ‘ സിനിമയുടെ സമയത്താണ്. സംവിധായകന്‍ സിദ്ദിക്ക്, ആ ചിത്രത്തിന്റെ രണ്ടാം പകുതി ഇപ്പോള്‍ ഉള്ളത് പോലെ അല്ലായിരുന്നു അന്ന് കരുതിയത്.

ഒരു ഫാമിലി ഇമോഷണല്‍ ഡ്രാമ ആയിരുന്നു. നയന്‍ താരയുടെ ഭര്‍ത്താവിന്റെ വേഷത്തില്‍ ജയറാം വരുന്നു. രണ്ടാം പകുതിയില്‍ മമ്മൂട്ടി നയന്‍ ജയറാം ഇവര്‍ തമ്മിലുള്ള ഒരു ട്രാക്ക്. അവസാനം ജയറാം ഭാര്യയെ വിട്ട് കൊടുക്കുന്നത് ഒക്കെയാണ് സിദ്ദിക്ക് കരുതിയത്. പക്ഷെ മമ്മൂട്ടിയുടെ വില്ലന്‍/സഹതാരം വേഷം ചെയ്യാന്‍ ജയറാം തയ്യറായില്ല.

മമ്മൂട്ടിക്ക് ഒപോസിറ്റ് ആ രീതിയില്‍ നില്‍കാന്‍ മറ്റൊരു നടന്‍ ഇല്ലാത്തത് കൊണ്ട് രണ്ടാം പകുതി ട്രാക്ക് മാറ്റി അധോലോകം ഒക്കെ കൊണ്ട് വന്ന് സിദ്ദിക്ക് പടം ചെയ്തു. രണ്ടാം പകുതി അത്ര രസമായില്ല ഭാസ്‌കര്‍ന്റേത് എന്ന് ഇന്നും പടം കാണുമ്പോള്‍ തോന്നുണ്ട്. ജയറാം, സിദ്ദിക്ക് ലാല്‍ ടീമിന്റെ ആദ്യ പടത്തില്‍ നിന്നും ഇങ്ങനെ പിന്മാറിയിരുന്നു. തെലുങ്ക് നടന്മാരുടെ അടി കൊള്ളുന്ന ജയറാം, ജേഷ്ഠന്റെ സ്ഥാനത് ഉള്ള മമ്മൂട്ടി ചിത്രത്തില്‍ നിന്ന് പിന്മാറിയത് എന്തിനായിരിക്കും..