ഈ ഗാനം ഇത്ര മനോഹരമായിരുന്നോ?25 വർഷങ്ങൾക്കു ശേഷമാണ് എനിക്കത് മനസിലാക്കുന്നതെന്ന് ശോഭന

മലയാളികളോട് നടി ശോഭനയുടെ ഏറ്റവും ഇഷ്ടമുള്ളതും അതുപോലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ പലരുടെയും ഉത്തരം ഒന്നായിരിക്കും മണിച്ചിത്രത്താഴിലെ ഗംഗ. നാഗവല്ലിയായി മാറിയ ഗംഗയുടെ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന…

മലയാളികളോട് നടി ശോഭനയുടെ ഏറ്റവും ഇഷ്ടമുള്ളതും അതുപോലെ തന്നെ ഏറ്റവും മികച്ച കഥാപാത്രം ഏതെന്നു ചോദിച്ചാൽ പലരുടെയും ഉത്തരം ഒന്നായിരിക്കും മണിച്ചിത്രത്താഴിലെ ഗംഗ. നാഗവല്ലിയായി മാറിയ ഗംഗയുടെ ‘ഒരു മുറൈ വന്തു പാർത്തായ’ എന്ന ഗാനം മൂളാത്ത ആരും തന്നെ ഉണ്ടാവില്ല. ആ പാട്ടും മലയാളി ഉള്ളിടത്തോളം മറക്കില്ല എന്നതാണ് മറ്റൊരു വസ്തുത.

ഇപ്പോഴിതാ ചിത്രത്തിലെ മറ്റൊരു ഗാനത്തെക്കുറിച്ചാണ് സിനിമയിലെ നായികയായ ശോഭന പറയുന്നത്. ഒട്ടുമിക്ക മലയാളികളുടെയും ഇഷ്ട ഗാനമായ ‘വരുവാനില്ലാരുമീ’ എന്ന ഗാനം നമ്മളെ പോലെ തന്നെ ശോഭനയുടെ പ്രിയപാട്ടുകളിൽ ഒന്നാണ്.എന്നാൽ ഈ ഗാനം ഇത്ര മനോഹരമാണെന്ന് മനസിലാക്കാൻ തനിക്ക് 25 വർഷങ്ങൾ വേണ്ടി വന്നുവെന്നു എന്നാണ് ശോഭന പറയുന്നത്.

”വരുവാനില്ലാരുമീ… അത്രയും മനോഹരമായ വരികൾ. ഈയിടെ ചിത്രം വീണ്ടും കണ്ടപ്പോഴാണ് ഈ പാട്ട് ഇത്ര മനോഹരമാണെന്ന് മനസിലാക്കിയത്. . 25 വർഷങ്ങൾക്കു മുൻപ് ക്ലൈമാക്‌സ് ഗാനമായ ഒരു മുറൈ വന്തു പാർത്തായ അതു കഴിഞ്ഞാൽ പഴം തമിഴ് പാട്ടുമായിരുന്നു എൻറെ പ്രിയപ്പെട്ട ഗാനങ്ങൾ. ഞാൻ ഇപ്പോഴേ ഈ മനോഹര ഗാനം അഭിനന്ദിച്ചിട്ടുള്ളൂവെങ്കിലും, അതിന്റെ സംഗീതമൂല്യം പ്രേക്ഷകർ വളരെ മുമ്പുതന്നെ മനസിലാക്കിയിട്ടുണ്ട്. ചിത്രജിയുടെ എത്ര ശ്രദ്ധേയമായ ആലാപനം.. ഇപ്പോൾ എം ജി രാധാകൃഷ്ണൻ ചേട്ടനെ ഓർക്കുന്നു.. ശ്രീ മധു മുട്ടം വളരെ മനോഹരമായി എഴുതിയിരിക്കുന്നു.” ഇങ്ങനെയാണ് ശോഭന തന്റെ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.