ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യന്‍!! രജനീകാന്തിനെ നേരില്‍ കണ്ട സന്തോഷം പങ്കുവച്ച് ജയസൂര്യ

തലസ്ഥാനത്തെത്തിയ തലൈവരെ കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. ആരാധകരും താരങ്ങളും തിരുവനന്തപുരത്തേക്ക് ഒഴുകുകയാണ്. സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് താരമുള്ള സ്ഥലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ ജൂഡ് ആന്റണി തലൈവരെ കണ്ട സന്തോഷം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ജയസൂര്യയും…

തലസ്ഥാനത്തെത്തിയ തലൈവരെ കാണാന്‍ ആരാധകരുടെ ഒഴുക്കാണ്. ആരാധകരും താരങ്ങളും തിരുവനന്തപുരത്തേക്ക് ഒഴുകുകയാണ്. സെക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട് താരമുള്ള സ്ഥലങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സംവിധായകന്‍ ജൂഡ് ആന്റണി തലൈവരെ കണ്ട സന്തോഷം പങ്കുവച്ചിരുന്നു. ഇപ്പോഴിതാ നടന്‍ ജയസൂര്യയും തലസ്ഥാനത്തെത്തിയി രജനീകാന്തിനെ കണ്ടിരിക്കുകയാണ്.

ജീവിതത്തില്‍ എന്നെങ്കിലും കാണാന്‍ ഏറ്റവുമധികം ആഗ്രഹിച്ചിരുന്ന ഒരേയൊരു വ്യക്തിയെ നേരിട്ട് കണ്ട സന്തോഷമാണ് ജയസൂര്യ പങ്കുവച്ചത്. രജനികാന്തിനെ ആദ്യമായി നേരിട്ട് കണ്ട് പരിചയപ്പെട്ടതിന്റെ ആവേശത്തിലാണ് താരം.

‘ലിയോ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ‘പ്രിയമുടന്‍ നന്‍പന്‍’ വിജയ് ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് നടത്തുന്ന ചാരിറ്റി പരിപാടിയില്‍ മുഖ്യാതിഥിയായി എത്തിയതായിരുന്നു ജയസൂര്യ. ഒട്ടും പ്രതീക്ഷിക്കാതെയാണ് തിരുവനന്തപുരത്ത് താന്‍ താമസിക്കുന്ന ഹോട്ടലില്‍ തന്നെ രജനി ഉണ്ടെന്ന വിവരം അറിഞ്ഞത്.

‘കാന്താര’ ചിത്രത്തിന്റെ സംവിധായകന്‍ റിഷബ് ഷെട്ടി വഴി സൗന്ദര്യ രജനികാന്തുമായി ജയസൂര്യ സംസാരിക്കുകയും തുടര്‍ന്നാണ് താരത്തിന് തലൈവരെ കാണാനായത്.

”ഓര്‍മ വച്ച കാലം മുതല്‍ കാത്തിരുന്ന നിമിഷമാണിത്. ഇന്ന് ഞാന്‍ ഒരു ഐക്കണിനെ കണ്ടുമുട്ടി, ഒരു സൂപ്പര്‍ സ്റ്റാര്‍, എന്നാല്‍ എല്ലാറ്റിനുമുപരിയായി ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മനോഹരമായ മനുഷ്യരില്‍ ഒരാളെയാണ് ഞാന്‍ കണ്ടുമുട്ടിയത്. ഈ സ്വപ്നം യാഥാര്‍ഥ്യമാക്കിയതിന് എന്റെ പ്രിയ സഹോദരന്‍ റിഷഭ് ഷെട്ടിക്കും സര്‍വശക്തനും നന്ദി.”രജനികാന്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് ജയസൂര്യ കുറിച്ചു.

‘ഒരു സന്യാസിവര്യന്റെ മുന്നില്‍ നില്‍ക്കുന്ന അനുഭൂതിയാണ് ആദ്യം കണ്ടപ്പോള്‍ അനുഭവപ്പെട്ടത്. അദ്ദേഹത്തില്‍ നിന്നും പ്രസരിക്കുന്ന ഒരു പോസിറ്റീവ് എനര്‍ജി എന്നെ വന്ന് പൊതിയുകയായിരുന്നു. എന്നെ അറിയാം എന്ന് അദ്ദേഹം പറഞ്ഞത് എന്നെ അദ്ഭുതപ്പെടുത്തി ആ തീക്ഷ്ണമായ കണ്ണുകളില്‍ കരുണയും ശാന്തതയും എനിക്ക് കാണുവാനായി. ഏറെ സ്‌നേഹത്തോടെ എന്നെ അദ്ദേഹം ചേര്‍ത്തുപിടിച്ചപ്പോള്‍ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം നിറവേറിയതിന്റെ നിര്‍വൃതിയിലായിരുന്നു താനെന്ന് ജയസൂര്യ പറയുന്നു.

എന്റെ പുതിയ ചിത്രം കത്തനാറിനെക്കുറിച്ചും അദ്ദേഹത്തിന് അറിയാമായിരുന്നു. റൊമ്പ പെരിയപടം പന്നപ്പോറെ’ എന്നു പറഞ്ഞ് അദ്ദേഹം കത്തനാറിന്റെ വിജയത്തിന് ആശംസകള്‍ നേര്‍ന്നെന്നും ജയസൂര്യ പറഞ്ഞു.