മുറിവേറ്റ മുഖവുമായി പ്രിയങ്ക ചോപ്ര..! ആശങ്കയിലായി ആരാധകര്‍..!

ബോളിവുഡിന്റെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സിനിമകളിലും പ്രശസ്തമായ ഷോകളിലും വെബ് സീരിസുകളിലും സജീവ സാന്നിധ്യമായ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മുഖത്തെല്ലാം അടികൊണ്ട പാടുകളും ചുണ്ടില്‍ നിന്ന് ചോരയൊലിച്ച്…

ബോളിവുഡിന്റെ പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സിനിമകളിലും പ്രശസ്തമായ ഷോകളിലും വെബ് സീരിസുകളിലും സജീവ സാന്നിധ്യമായ താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. മുഖത്തെല്ലാം അടികൊണ്ട പാടുകളും ചുണ്ടില്‍ നിന്ന് ചോരയൊലിച്ച് നില്‍ക്കുന്ന പ്രിയ താരത്തിന്റെ ഫോട്ടോ ഒരു നിമിഷം ആരാധക മനസ്സുകളെ ഒന്നു നടുക്കി. താരത്തിന്റെ ഈ ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. പ്രിയപ്പെട്ട പ്രിയങ്കയ്ക്ക് എന്ത് പറ്റി എന്നാണ് ആരാധകര്‍ ഫോട്ടോ കണ്ട ആ നിമിഷം ചിന്തിച്ചത്.

ഒരു ഷൂട്ടിംഗ് സെറ്റില്‍ വെച്ചാണ് താരം ഈ ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുന്നത് എന്നാണ് അറിയാന്‍ കഴിയുന്നത്. നിലവില്‍ താരം ഒരു വെബ് സീരീസിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുള്ള ഒരു ദിവസം ഉണ്ടായിരുന്നോ? എന്ന് കുറിച്ചുകൊണ്ടാണ് താരം ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈമിന് വേണ്ടി റുസ്സോ സഹോദരന്മാര്‍ നിര്‍മ്മിക്കുന്ന സിറ്റാഡല്‍ എന്ന സീരീസിന് വേണ്ടിയാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഷൂട്ടിംഗ് സമയത്തുള്ള ഫോട്ടയാണ് ഇപ്പോള്‍ നടി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. കമന്റുകളില്‍ എല്ലാം താരത്തിന് ഇതെന്തുപറ്റി എന്ന ചോദ്യങ്ങളാണ് ആരാധകരില്‍ നിന്ന് ഉയര്‍ന്നു വരുന്നത്. അതേസമയം, നാളുകള്‍ക്ക് മുന്‍പ് തന്റെ മകളെ ആരാധകര്‍ക്ക് മുന്നില്‍ പരിചയപ്പെടുത്തി പ്രിയങ്ക രംഗത്ത് വന്നിരുന്നു.

വാടക ഗര്‍ഭത്തിലൂടെ സ്വന്തമാക്കിയ മകളെ മാറോടണച്ച് ഭര്‍ത്താവിനൊപ്പം നില്‍ക്കുന്ന മകളുടെ ഫോട്ടോ മുഖം മറച്ചുകൊണ്ടായിരുന്നു പ്രിയങ്ക പങ്കുവെച്ചത്. മകളെ സ്വന്തമാക്കിയ വിവരം പറഞ്ഞു എന്നല്ലാതെ മറ്റ് വിശേഷങ്ങള്‍ ഒന്നും താരം പങ്കുവെയ്ക്കാത്തതില്‍ ആരാധകര്‍ക്ക് നിരാശയുണ്ടായിരുന്നു.