‘ഞാന്‍ നിന്നെ പ്രസവിച്ചത് കണ്ട ആണുങ്ങള്‍ക്ക് പിഴപ്പിക്കാനല്ല’ അമ്മ പറഞ്ഞതിനെ കുറിച്ച് മാലാ പാര്‍വതി

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മാലാപാര്‍വതി ചിത്രത്തിലെത്തിയത് ഒരു നെഗറ്റീവ് റോളിലായിരുന്നു. നടിയുടെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു…

maala-parvathy-about-his-mother-interview-video

അമല്‍ നീരദ്- മമ്മൂട്ടി കൂട്ടുകെട്ടില്‍ പിറന്ന ഭീഷ്മ പര്‍വ്വത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മാലാപാര്‍വതി ചിത്രത്തിലെത്തിയത് ഒരു നെഗറ്റീവ് റോളിലായിരുന്നു. നടിയുടെ ഇതുവരെയുള്ള വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായൊരു കഥാപാത്രമായിരുന്നു ഭീഷ്മയിലേത്. സിനിമയെ അപ്പാടെ വിശ്വസിക്കുന്ന തന്റെ അമ്മ ഈ ചിത്രം കാണരുതെന്നായിരുന്നു താന്‍ വിചാരിച്ചിരുന്നതെന്ന് മാലാ പാര്‍വതി ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘ഭീഷ്മപര്‍വം അമ്മ കാണരുതെന്ന് വിചാരിച്ചിരുന്നു. പക്ഷേ മോളിയെ കണ്ടിട്ട് അമ്മയ്ക്ക് ഇഷ്ടമായി. നീലത്താമര സിനിമ കണ്ടു വന്നതിന് ശേഷം അമ്മ തന്നെ സൈഡില്‍ നിന്ന് നോക്കിയിട്ട് ‘അല്ല, ഞാന്‍ നിന്നെ പ്രസവിച്ചത് കണ്ട ആണുങ്ങള്‍ക്ക് പിഴപ്പിക്കാനല്ല’ എന്നാണ് പറഞ്ഞത്. അച്ഛന്‍ ‘ലളിതേ അത് സിനിമയല്ലേ? എന്നൊക്കെ പറഞ്ഞെങ്കിലും അമ്മയ്ക്ക് അതൊരു വിഷമമായിരുന്നുവെന്ന് നടി പറഞ്ഞു അമ്മ സിനിമ കണ്ട് അങ്ങ് വിശ്വസിക്കും. നാടകം ചെയ്യാന്‍ തുടങ്ങിയതിന് ശേഷമാണ് തന്റെ ജീവിതം മാറിയതെന്നും നടി അഭിമുഖത്തില്‍ പറയുന്നു. പ്രശസ്ത നാടക-ചലച്ചിത്ര നടിയാണ് മാല പാര്‍വതി. അഭിനയത്തിനു പുറമെ മനുഷ്യാവകാശ പ്രവര്‍ത്തക കൂടിയാണ്. തിരുവനന്തപുരം ഓള്‍ സെയിന്റ്സ് കോളേജ്,വിമന്‍സ് കോളേജ്, കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസ,തിരുവന്തപുരം ലോ കോളോജ് തുടങ്ങിയ കോളേജുകളിലാണ് പഠിച്ചത്. സൈക്കോളജിയില്‍ എംഫില്‍ കരസ്ഥമാക്കിയിട്ടുണ്ട്.

ഷാജി കൈലാസ് സംവിധാനം ചെയ്ത ടൈം എന്ന ചിത്രത്തില്‍ ഒരു ആക്ടിവിസ്റ്റിന്റെ വേഷമിട്ടുകൊണ്ടാണ് സിനിമാഭിനയം തുടങ്ങുന്നത്. പിന്നീട് നിരവധി ചിതങ്ങളില്‍ അഭിനയിച്ചു. നീലത്താമരയിലെ സീനിയര്‍ കുഞ്ഞിമാളു എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് പാലേരി മാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ, മുന്നറിയിപ്പ്, ഗോദ, വരത്തന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.