ബോള്‍ഡ് ബ്ലാക്ക് കട്ടൗട്ട് ഗൗണില്‍ ജാന്‍വി കപൂര്‍; ഗ്ലാമറസ് ചിത്രങ്ങളേറ്റെടുത്ത് ആരാധകര്‍

ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ സ്റ്റൈലിഷ് ലുക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിവെയര്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച നെക്ലേസാണ് മറ്റൊരു…

ബോളിവുഡ് നടി ജാന്‍വി കപൂറിന്റെ സ്റ്റൈലിഷ് ലുക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പാര്‍ട്ടിവെയര്‍ ഗൗണില്‍ അതീവ ഗ്ലാമറസ് ലുക്കിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തത്. പച്ചയും വെള്ളയും കല്ലുകള്‍ പതിച്ച നെക്ലേസാണ് മറ്റൊരു പ്രധാന ആകര്‍ഷണം. അടുക്കി വച്ചിരിക്കുന്ന വളകളും സ്റ്റഡ് കമ്മലുകളും താരത്തെ കൂടുതല്‍ മനോഹരിയാക്കുന്നു.

ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായി ജനിച്ച ജാന്‍വി കപൂര്‍ വളരെ ചുരുങ്ങിയ കാലം കൊണ്ട് സിനിയമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കുകയായിരുന്നു. 2018-ല്‍ ധടക് എന്ന റൊമാന്റിക് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് താരം കടന്നു വന്നത്.

മലയാള സിനിമയായ ഹെലെന്റെ റീമേക്കാണ് നടിയുടെ ഏറ്റവും പുതിയ റിലീസ്. നയന്‍താരയുടെ കൊളമാക് കോകിലയുടെ ഹിന്ദി റീമേക്കിലാണ് നടി ഇപ്പോള്‍ അഭിനയിക്കുന്നത്.