നാല് മണിക്ക് വീട്ടിൽ മടങ്ങിയെത്തുന്ന ഏതെങ്കിലും ജോലിക്കു പൊക്കോട്ടെ!

വിവാഹാലോചന വരുന്ന സമയത്ത് തനിക്കും തന്റെ വീട്ടുകാർക്കും നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാധ്യമപ്രവർത്തകയായ ജിഷ എലിസബത്ത്. വളരെ രസകരമായ രീതിയിൽ ആണ് ജിഷ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജിഷയുടെ കുറിപ്പ് വായിക്കാം,…

വിവാഹാലോചന വരുന്ന സമയത്ത് തനിക്കും തന്റെ വീട്ടുകാർക്കും നേരിടേണ്ടി വന്ന ചോദ്യങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മാധ്യമപ്രവർത്തകയായ ജിഷ എലിസബത്ത്. വളരെ രസകരമായ രീതിയിൽ ആണ് ജിഷ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ജിഷയുടെ കുറിപ്പ് വായിക്കാം,

എനിക്ക് വന്ന കല്യാണാലോചന വിശേഷങ്ങളിൽ ചിലത് : 1 ) ചേട്ടന്മാരുടെ ഭാര്യമാർക്കൊക്കെ ജോലി ഉണ്ട്. ഇളയ ആളുടെ ഭാര്യ വീട്ടിൽ പ്രായമായ മാതാപിതാക്കളെ നോക്കാൻ വേണ്ടി ജോലിക്കു പോകേണ്ട എന്നാണ് തീരുമാനം 2 ) കല്യാണാലോചന മുന്നോട്ടു പോയാൽ, എന്റെ അമ്മയോട് വഴക്കു ഉണ്ടാക്കുമോ? 3 ) മാധ്യമപ്രവർത്തകർക്കുള്ള ഒരു വലിയ അവാർഡ് ലഭിക്കുന്നു, ഡൽഹിയിൽ ആണ് ചടങ്ങ്. പോയ വന്ന ശേഷം കല്യാണ കാര്യത്തിൽ മുന്നോട്ടു പോകാം എന്ന് അമ്മ. അമ്മയോട് നിയുക്ത അമ്മായിയപ്പൻ : ”ആ, ഇതാണ് ഈ കറങ്ങി നടക്കുന്ന ജോലി വേണ്ടെന്നു പറഞ്ഞത് ” 4 ) ”മാധ്യമപ്രവർത്തന ജോലി വേണ്ടെന്നു വെച്ചോട്ടെ, എന്നിട്ടു നാല് മണിക്ക് വീട്ടിൽ മടങ്ങിയെത്തുന്ന ഏതെങ്കിലും ജോലിക്കു പൊക്കോട്ടെ, അല്ല, ജോലിക്കു പോകണം എന്ന് നിർബന്ധം പറഞ്ഞത് കൊണ്ട് പറയുന്നതാണ് ” ഇനിയും കുറെ ഉണ്ട് … വിശദമായി പിന്നീട് പറയാം.. നിങ്ങള്ക്ക് ഇത്തരം കേൾക്കേണ്ടി വന്നിട്ടുണ്ടോ ? നിങ്ങൾ ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ ? — വനിത ശിശുവികസന വകുപ്പിന്റെ പേജിൽ ആരംഭിച്ച സിനിമ സംബന്ധിയായ പുതിയ കാമ്പയ്ൻ കണ്ടപ്പോൾ തോന്നിയതത്.