മലയാളം ന്യൂസ് പോർട്ടൽ
Film News

സാധാരണ ഇത്രയും പുച്ഛം വാര്‍ത്താ സമ്മേളനത്തിനൊടുവില്‍ പത്രക്കാരുടെ ചോദ്യം കേൾക്കുമ്പോൾ നമ്മുടെ മുഖ്യന്റെ മുഖത്ത് മാത്രമേ ഞാൻ കണ്ടിട്ടുള്ളു

പ്രേക്ഷരുടെ പ്രിയ താരദമ്പതികൾ ആണ് ജിഷിനും വരദയും, ഇരുവരും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ജിഷിന്റെ പോസ്റ്റുകൾ മിക്കപ്പോഴും ഏറെ ചർച്ചയാകാറുണ്ട്.

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോൾ അവൾക്ക് ഒരേ നിർബന്ധം. Blood Pressure ചെക്ക് ചെയ്യണമെന്ന്. എന്ത് ചെയ്യാം.. ഭാര്യമാരുടെ ഓരോരോ ആഗ്രഹങ്ങളല്ലേ. സാധിച്ചു കൊടുത്തു. അതിനിടയിൽ, “എടീ എനിക്കീ ബിപി വരുന്നത് എന്തുകൊണ്ടാണെന്നറിയോ?” എന്നൊരു ചോദ്യം ചോദിച്ചു. ചോദ്യത്തിന്റെ അന്തർധാര മനസ്സിലാക്കിയ അവളുടെ മുഖത്തു അപ്പോൾ തന്നെ വന്നു നാല് ലോഡ് പുച്ഛം.

മൂന്നു ലോഡ് ബിൽഡിംഗ്‌ പണിയുന്നിടത്ത് മറിച്ചു വിറ്റിട്ട്, ഒരു ലോഡ് ഞാനിങ്ങെടുത്തു. മറിച്ചു വിറ്റത് അവൾ അറിയണ്ട കേട്ടോ. കൊറോണയെ സംബന്ധിച്ച വാർത്താ സമ്മേളനത്തിനൊടുവിൽ പത്രക്കാരുടെ ചോദ്യം കേൾക്കുമ്പോൾ നമ്മുടെ മുഖ്യമന്ത്രിയുടെ മുഖത്തു മാത്രമേ ഞാൻ ഇത്രേം പുച്ഛം ഇതിനുമുൻപ് കണ്ടിട്ടുള്ളു. “കാരണമെന്താണെന്നറിയോ” എന്ന എന്റെ അടുത്ത ചോദ്യത്തിന് അവൾ തന്ന മറുപടി മാത്രം ഞാൻ ആർക്കും കൊടുക്കില്ല.

അത് എനിക്ക് മാത്രം സ്വന്തം. അതിനവൾക്ക് വാക്കുകളുടെ സഹായം ആവശ്യം വന്നില്ല. ആഗോള റിയാക്ഷൻ ആയ ഒരു വിരൽ മാത്രം മതിയായിരുന്നു. പബ്ലിക് ആയി അത് പോസ്റ്റ്‌ ചെയ്യാൻ സാധിക്കാത്തത് കൊണ്ട് അത്രയും ഭാഗം എഡിറ്റ്‌ ചെയ്ത് മാറ്റിയിരിക്കുന്നു. ആ ഭാഗം എന്റെ ഓർമ്മച്ചെപ്പിൽ ഞാൻ സൂക്ഷിച്ചു വെക്കും. ഏതായാലും Blood Pressure എത്രയാണെന്ന് കണ്ടപ്പോൾ എന്റെ മനസ്സിലെ ചോദ്യങ്ങൾക്ക് ഉത്തരമായി.. My Blood Pressure is.. 168/119 .

ഷൂട്ടിംഗ് ഒക്കെ കഴിഞ്ഞു കുറച്ചു ദിവസങ്ങൾക്കു ശേഷം വീട്ടിൽ എത്തിയപ്പോൾ അവൾക്ക് ഒരേ നിർബന്ധം. Blood Pressure ചെക്ക് …

Opublikowany przez Jishina Mohana Piątek, 16 października 2020

Related posts

ലക്ഷങ്ങൾ ശമ്പളം കിട്ടിയിരുന്ന ജോലി ഉപേക്ഷിച്ച് അഭിനയിക്കാൻ എത്തി; നീലക്കുയിലിലെ ആദിയെ കുറിച്ച് ആർക്കും അറിയാത്ത രഹസ്യങ്ങൾ

WebDesk4

എന്റെ കൺപോളകൾ തടിച്ച് തുടങ്ങിയിരിക്കുന്നു, ഇപ്പോൾ വേറെ ഏതോ ലോകത്താണ് ഞാൻ !! വൈറലായി ജിഷിന്റെ കുറിപ്പ്

WebDesk4

അവർ നമ്മളിൽ നിന്ന് ഇതൊക്കെ ആഗ്രഹിക്കുന്നുണ്ട്; ഈ കാര്യത്തിൽ അവരെ സഹായിക്കുന്നതിൽ യാതൊരു തെറ്റുമില്ല !! ജിഷിന്റെ വെളിപ്പെടുത്തൽ

WebDesk4

അവളുടെ അമ്മേടെ അനുവാദത്തോടു കൂടിയാ ഞാന്‍ അവളെ കെട്ടിയേ; എന്നിട്ടും അവൾ എന്താ എന്നോട് ഇങ്ങനെ

WebDesk4

“മനുഷ്യനെ കൊന്നിട്ടാണോ നിന്റെ കോപ്പിലെ അഭിനയം” നടൻ ജിഷിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു

WebDesk4