ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗത്തിന്റെ ആദ്യ ടീസര്‍ പുറത്തുവിട്ടു

ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗത്തിന്റെ ആദ്യ ടീസര്‍ എത്തി. ചാഡ് സ്റ്റാഹെല്‍സ്‌കി സംവിധാനം ചെയ്യുന്ന ചിത്രം 2019 ല്‍ റിലീസ് ചെയ്ത ജോണ്‍ വിക്ക് 3: പാരബെല്ലത്തിന്റെ തുടര്‍ച്ചയാണ്. കെയാനു റീവ്‌സിനും…

ആക്ഷന്‍ ത്രില്ലര്‍ ജോണ്‍ വിക്ക് നാലാം ഭാഗത്തിന്റെ ആദ്യ ടീസര്‍ എത്തി. ചാഡ് സ്റ്റാഹെല്‍സ്‌കി സംവിധാനം ചെയ്യുന്ന ചിത്രം 2019 ല്‍ റിലീസ് ചെയ്ത ജോണ്‍ വിക്ക് 3: പാരബെല്ലത്തിന്റെ തുടര്‍ച്ചയാണ്.

കെയാനു റീവ്‌സിനും ലോറന്‍സ് ഫിഷബേണിനുമൊപ്പം ഡോണി യെന്‍, സ്‌കോട്ട് ആഡ്കിന്‍സ് തുടങ്ങിയ സൂപ്പര്‍താരങ്ങള്‍ നാലാം ഭാഗത്തില്‍ പ്രത്യക്ഷപ്പെടുന്നു. കെയാനു റീവ്‌സ് ടൈറ്റില്‍ വേഷത്തിലെത്തുന്ന ചിത്രം അടുത്ത വര്‍ഷം മാര്‍ച്ച് 24ന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.