അപ്പന്റെ 52ാം വയസ്സില്‍ പിറന്ന മകനാണ് താന്‍!!! ജോണി ആന്റണി

സംവിധായകനായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മികച്ച നടനായി തിളങ്ങുകയാണ് ജോണി ആന്റണി. തിയ്യറ്ററില്‍ പൊട്ടിച്ചിരി നിറച്ച സിഐഡി മൂസ സംവിധാനം ചെയ്തുകൊണ്ടാണ് ജോണി ആന്റണിയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച്…

സംവിധായകനായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മികച്ച നടനായി തിളങ്ങുകയാണ് ജോണി ആന്റണി. തിയ്യറ്ററില്‍ പൊട്ടിച്ചിരി നിറച്ച സിഐഡി മൂസ സംവിധാനം ചെയ്തുകൊണ്ടാണ് ജോണി ആന്റണിയുടെ സിനിമാ അരങ്ങേറ്റം. ഇപ്പോഴിതാ തന്റെ കുടുംബത്തെ കുറിച്ച് പറയുകയാണ് താരം. അഭിനയം തന്നെയാണ് തന്റെ കുടുംബത്തിന് രക്ഷയായതെന്ന് താരം പറയുന്നു.

മാതാപിതാക്കള്‍ക്ക് ഏറെ പ്രായമായപ്പോള്‍ ജനിച്ച മകനാണ് ജോണി. അപ്പന്റെ അമ്പത്തിരണ്ടാം വയസിലാണ് താന്‍ ജനിച്ചത്. അമ്മച്ചിയ്ക്ക് അന്ന് നാല്‍പ്പത്തിരണ്ട് വയസാണെന്നും ജോണി പറയുന്നു. താന്‍ ചെറിയ കുട്ടി ആയിരിക്കുമ്പോള്‍ തന്നെ ചേച്ചിമാരുടെ കല്യാണം കഴിഞ്ഞു. ചേട്ടന്‍ ജോലിയ്ക്കും പോകുകയായിരുന്നു. അതുകൊണ്ട് അപ്പച്ചനും അമ്മച്ചിയ്ക്കുമൊപ്പം താന്‍ ആയിരുന്നു കൂടുതല്‍ സമയവും കഴിഞ്ഞതെന്നും താരം പറയുന്നു.

തനിക്ക് 22 വയസുള്ളപ്പാള്‍ 75-ാമത്തെ വയസിലാണ് അപ്പന്‍ മരിക്കുന്നത്,
മാതാപിതാക്കളെ ആഗ്രഹിച്ച രീതിയില്‍ നോക്കാന്‍ സാവകാശം കിട്ടിയില്ല. ആ സങ്കടം ഇന്നുമുണ്ടെന്നും ജോണി പറയുന്നു.

സമ്പന്നമായ കുട്ടിക്കാലമായിരുന്നില്ല. ആഗ്രഹിച്ചിട്ട് ഒരു പുല്‍ക്കൂട് ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലായിരുന്നു. ക്രിസ്തുമസിന് വര്‍ണ കടസാല് കൊണ്ട് ഉണ്ടാക്കിയ നക്ഷത്രമാണ് ഇട്ടിരുന്നത്. തനിക്ക് പത്ത് വയസുള്ളപ്പോഴാണ് കറന്റ് പോലും കിട്ടുന്നതെന്നും താരം ഓര്‍മ്മിക്കുന്നു.

‘പതിനെട്ട് വര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 10 സിനിമകളാണ് ജോണി ഒരുക്കിയത്.  ഇപ്പോള്‍ അഭിനയം തുടങ്ങിയപ്പോഴാണ് കടങ്ങള്‍ പോലും വീട്ടാനായതെന്നും താരം പറയുന്നു. എല്ലാം ദൈവത്തിലര്‍പ്പിച്ച് മുന്നോട്ടുപോകുകയാണ് താരം. 2016ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം തോപ്പില്‍ ജോപ്പനാണ് ജോണി അവസാനം സംവിധാനം ചെയ്ത സിനിമ.