‘ആന്റണി’ ലുക്കില്‍ ജോജു ജോര്‍ജ്ജ്!!

മലയാളത്തിന്റെ പ്രിയതാരമാണ് ജോജു ജോര്‍ജ്ജ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ ജോജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍. ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ…

മലയാളത്തിന്റെ പ്രിയതാരമാണ് ജോജു ജോര്‍ജ്ജ്. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരെ വിസ്മയിപ്പിച്ചിട്ടുണ്ട് താരം. ഇപ്പോഴിതാ ജോജുവിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകര്‍.
Joju-George-(1)
ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് വേണ്ടിയാണ് താരത്തിന്റെ പുതിയ മേക്കോവര്‍. ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആന്റണി. ശരീര വണ്ണം കുറച്ച് കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ ജോജു എത്തുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന് ശേഷം ജോഷിയും ജോജു ജോര്‍ജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ആന്റണി. ചിത്രത്തിന്റെ ഷൂട്ടിംഗ് 75 ശതമാനം പൂര്‍ത്തിയായിട്ടുണ്ട്. അടുത്ത ഘട്ടം ഷൂട്ടിംഗ് തമിഴ്‌നാട്ടിലാണ്.

ജോജു ജോര്‍ജിന്റെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് ആന്റണി.
ജോഷിയും ജോജുവും ആദ്യമായി ഒന്നിച്ച പൊറിഞ്ചു മറിയം ജോസ് സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു. നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, ആശാ ശരത്ത്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ആന്റണിയില്‍ എത്തുന്നത്.