മണിരത്നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫില്‍ ദുല്‍ഖര്‍ മാത്രമല്ല, ജോജു ജോര്‍ജ്ജും!!! പ്രതീക്ഷയോടെ ആരാധകലോകം

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകരണമാണ് ആരാധകലോകം നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് മലയാളത്തിനും ഏറെ…

ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നം – കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫ്. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകരണമാണ് ആരാധകലോകം നല്‍കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് മലയാളത്തിനും ഏറെ സന്തോഷം പകരുന്നതാണ്. മലയാളത്തില്‍ നിന്നും ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തിലുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ മറ്റൊരു താരവും ചിത്രത്തിലുണ്ടെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. പ്രിയതാരം ജോജു ജോര്‍ജും തഗ് ലൈഫില്‍ പ്രധാന റോളില്‍ എത്തുന്നുണ്ടെന്നാണ് ശ്രദ്ധേയമാകുന്നത്.

ഉലകനായകനോടൊപ്പം ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍, ജോജു ജോര്‍ജ്, ജയം രവി, ഗൗതം കാര്‍ത്തിക്, തൃഷ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തിലെത്തുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആര്‍.മഹേന്ദ്രന്‍, ശിവ അനന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ കമല്‍ഹാസന്‍ രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് എത്തുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കുന്ന ചിത്രമാണ് തഗ് ലൈഫ്. ഗ്യാങ്സ്റ്റര്‍ ചിത്രമോ, ആക്ഷന്‍ ചിത്രമോ, പിരീയോഡിക് ചിത്രമോ അതോ ഇത് മൂന്നും ചേര്‍ന്ന ബ്രഹ്‌മാണ്ഡ ചിത്രമോ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഉലകനായകന്റെ ഇതുവരെ കാണാത്ത രൂപഭാവമാണ് ചിത്രത്തിലുള്ളത്. കമല്‍ഹാസന്‍, മണിരത്‌നം, എ.ആര്‍.റഹ്‌മാന്‍ എന്നീ പ്രഗത്ഭര്‍ ഒന്നിക്കുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.