ഈ വിജയം സാധാരണക്കാരന്റെ! മലയാളികൾ ഒരുമിച്ചു നേടിയ ആദ്യത്തെ നൂറുകോടി, ജൂഡ് ആന്റണി 

അവകാശവാദങ്ങൾ ഒന്നുമില്ലാതെ വിജയക്കൊടി പാറിച്ചു നിലക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം ആണ് 2018 , ഇപ്പോൾ ചിത്രത്തെ കുറിച്ച് ജൂഡ് ആന്റണി നൽകിയ അഭിമുഖ൦ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ഈ…

അവകാശവാദങ്ങൾ ഒന്നുമില്ലാതെ വിജയക്കൊടി പാറിച്ചു നിലക്കുന്ന ഒരു സൂപ്പർഹിറ്റ് ചിത്രം ആണ് 2018 , ഇപ്പോൾ ചിത്രത്തെ കുറിച്ച് ജൂഡ് ആന്റണി നൽകിയ അഭിമുഖ൦ ആണ് സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്. ഈ വിജയം സാധാരണക്കരന്റെ , ഒരു നടനോ, സിനിമയോ അല്ല മലയാളികൾ  ഒരുമിച്ചു നേടിയ ആദ്യ നൂറു കോടി എന്ന് വിശേഷിപ്പിക്കാൻ ആണെനിക്കിഷ്ട്ടം. മലയാളികൾ എഴുതിയ ഒരു തിരകഥ തന്നെയാണ് ഈ ചിത്രം ജൂഡ് പറയുന്നു.

ഇതിൽ ജാതിയോ മതമോ ഇല്ല പകരം മനുഷ്യത്വം, നമ്മൾ എല്ലാവരും  ഒന്നാണ് എന്ന്  പറയുന്ന ചിത്രം. നെഗറ്റീവ് മാത്രമേ വിട്ടുപോകുകയുള്ളൂ എന്ന പറഞ്ഞതിന്റെ ഇടയിൽ 2018  എന്ന ചിത്രം ഒറ്റകെട്ടായി ഒരു ദുരന്ത മുഖത്തെ മലയാളികൾ കാണിച്ചു തന്നു, ചിത്രം കണ്ട പ്രേക്ഷകർ പറയുന്നു ഇതാണ് കേരളം അല്ലാതെ നിങ്ങൾ പറയുന്നതല്ല ,

ഈ സിനിമ റിലീസ് ആകുന്നതിനു മുൻപേ ഞാൻ നിർമാതാവ് വേണു സാറിനോട് പറഞ്ഞു ഈ ഒരു സിനിമ കാരണം അങ്ങയുടെ പൈസ ഒരു രൂപ പോലും നഷ്ട്ടമാകില്ല എന്ന്. ഇതാണ് 2018  ടീമിന്റെ നല്ല സമയം . ഇതിൽ പ്രവർത്തിച്ച എല്ലാവരെയും പ്രേക്ഷകർ അറിയണം അതിനായി ഒരു ആഘോഷം ഉണ്ടാകും ജൂഡ് പറയുന്നു.