ചിത്രത്തിൽ എന്നെക്കാൾ പ്രധാന്യം ആസിഫിനാണ് പൃഥ്വിരാജ്!!

ഗുണ്ടകളുടെ കഥ പറയുന്ന ഒരു ചിത്രം ആണ് ‘കാപ്പ. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊട്ടമധു  എന്ന കഥപാത്രത്തിലൂടെ ആണ് പൃഥ്വിരാജ്…

ഗുണ്ടകളുടെ കഥ പറയുന്ന ഒരു ചിത്രം ആണ് ‘കാപ്പ. ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് നടൻ പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. കൊട്ടമധു  എന്ന കഥപാത്രത്തിലൂടെ ആണ് പൃഥ്വിരാജ് ഈ സിനിമയിൽ എത്തുന്നത്, അതുപോലെ സിനിമയിലെ മറ്റൊരു കഥപാത്രം ആണ് ആനന്ദ്, ആസിഫ് ആണ് ഈ കഥാപാത്രം ചെയ്യ്തിരിക്കുന്നത്. ചിത്രത്തിന്റെ പ്രമോഷൻ ഭാഗമായി താരം പറഞ്ഞ വാക്കുകൾ ആണ് ഇത്.

പൃഥ്വിരാജിന്റെ വാക്കുകൾ , ഷാജിയേട്ടന്റെ കൈയൊപ്പ് ഉള്ള ഒരു ചിത്രം തന്നെ ആണ് കാപ്പ. കാപ്പിയിലെ കൊട്ട  മധു എന്ന എന്റെ കഥപാത്രത്തേക്കാൾ കൂടുതൽ പ്രധാന്യം ഉണ്ട് ആസിഫിന്റെ ആനന്ദ് എന്ന കഥാപാത്രത്തിന്. ചിത്രത്തിൽ നായകനായ എന്നെക്കാൾ ഏറെ പ്രധാന്യം ആസിഫ് അലിയുടെ കഥപാത്രത്തിനുണ്ട്. ആസിഫിന്റെ ആ കഥപാത്രത്തിന് ഒരുപാടു പരിമിതികൾ ഉള്ളതുകൊണ്ട് തന്നെ ട്രെയിലറിൽ ഉൾപ്പെടുത്താനും കഴിഞില്ല.

ചിത്രത്തിൽ ആസിഫ് അലിയുടെ ആനന്ദ് എന്ന കഥപാത്രത്തിലൂടെ മാത്രമേ സിനിമയിലെ പല കാര്യങ്ങളും പ്രേഷകർക്കു മനസിലാകൂ പൃഥ്വിരാജ് പറയുന്നു. അടുത്ത കാലത്തു ഷാജിയേട്ടൻ ചെയ്യ്ത സിനിമകളിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ചിത്രമാണ് കാപ്പ. ആ ചിത്രം കണ്ടപ്പോൾ ഷാജിയേട്ടൻ എന്തോ പ്രത്യേക ടെക്‌നിക്കൽ ഉപയോഗിച്ചത് പോലെയാണ് എനിക്ക് തോന്നിയത് പൃഥ്വിരാജ് പറയുന്നു, ചിത്രം ഡിസംബർ 22 നെ തീയറ്ററുകളിൽ റിലീസ് ആകുകയാണ്, ചിത്രം കാണാനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകരും.