ഇനി സ്‌ക്രീനില്‍ കാണാം… ‘കാതല്‍’ ടീം പാക്കപ്പ്!!!!

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതല്‍’. കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകള്‍ പൂര്‍ത്തിയായിരുന്നു. മമ്മൂട്ടി സീന്‍…

മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന ‘കാതല്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാതല്‍’.

കഴിഞ്ഞ ദിവസങ്ങളില്‍ മമ്മൂട്ടിയുടേയും ജ്യോതികയുടെയും സീനുകള്‍ പൂര്‍ത്തിയായിരുന്നു. മമ്മൂട്ടി സീന്‍ പൂര്‍ത്തിയായതോടെ സെറ്റില്‍ ബിരിയാണി വിളമ്പിയാണ് താരം സെറ്റ് വിട്ടത്. കഴിഞ്ഞ ദിവസമാണ് ജ്യോതികയുടെയും സീനുകള്‍ പൂര്‍ത്തിയായിരുന്നു.

ജ്യോതിക വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് കാതല്‍. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന മാത്യു ദേവസി എന്ന കഥാപാത്രം രാഷ്ട്രീയ പ്രവര്‍ത്തകനാണ്. മമ്മൂട്ടി തീക്കോയി ഗ്രാമ പഞ്ചായത്ത് ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുന്ന പോസ്റ്ററുകള്‍ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ചിത്രത്തിന്റെ വിതരണം ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് ആണ്.
സാലു കെ തോമസാണ് ഛായാഗ്രഹണം. ആദര്‍ശ് സുകുമാരന്‍, പോള്‍സണ്‍ സക്കറിയ എന്നിവരുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ എസ് ജോര്‍ജാണ്.

കാതലില്‍ മറ്റു പ്രധാന വേഷങ്ങളില്‍ ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദര്‍ഷ് സുകുമാരന്‍ എന്നിവരും എത്തുന്നുണ്ട്.

എഡിറ്റിങ്: ഫ്രാന്‍സിസ് ലൂയിസ്, സംഗീതം: മാത്യൂസ് പുളിക്കന്‍, ആര്‍ട്ട്: ഷാജി നടുവില്‍, ലൈന്‍ പ്രൊഡ്യൂസര്‍: സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പൊടുത്താസ്, സൗണ്ട് ഡിസൈന്‍: ടോണി ബാബു എംപിഎസ്ഇ, ഗാനരചന: അലീന, വസ്ത്രലങ്കാരം: സമീറാ സനീഷ്, മേക്ക് അപ്പ്: അമല്‍ ചന്ദ്രന്‍, സഹസംവിധാനം ഡയറക്ടര്‍: അഖില്‍ ആനന്ദന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മാര്‍ട്ടിന്‍ എന്‍ ജോസഫ്, കുഞ്ഞില മാസിലാമണി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അസ്ലാം പുല്ലേപ്പടി, സ്റ്റില്‍സ്: ലെബിസണ്‍ ഗോപി, ഡിസൈന്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഓ: പ്രതീഷ് ശേഖര്‍. എന്നിവരാണ് കാതലിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.