ഇന്ത്യൻ 2 വളരെ വ്യത്യസ്തമായ സിനിമയാണെന്ന് കാജൽ അഗർവാൾ

കമൽഹാസനെ നായകനാക്കി സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇന്ത്യൻ 2. ചിത്രത്തിൽ നായികയായി എത്തുന്നത് നടി കാജൽ അഗർവാളാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാസാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ്…

കമൽഹാസനെ നായകനാക്കി സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന സിനിമയാണ് ഇന്ത്യൻ 2. ചിത്രത്തിൽ നായികയായി എത്തുന്നത് നടി കാജൽ അഗർവാളാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മാസാവസാനത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ഇന്ത്യൻ 2.


ഇപ്പോഴിതാ ചിത്രം വളരെ വ്യത്യസ്തമായിരിക്കുമെന്ന് നടി വെളിപ്പെടുത്തുകയാണ് കാജൽ അഗർവാൾ. ‘ഇത് വളരെ ആവേശകരമായ ഒരു വേഷമാണ്. എനിക്ക് ഇതിനെക്കുറിച്ച് കൂടുതലൊന്നും പറയാൻ കഴിയില്ല. എന്നെ വിശ്വസിക്കൂ, ‘ഇന്ത്യൻ 2′ വളരെ വ്യത്യസ്തമായിരിക്കും. ഞാൻ ഇതിനുമുമ്പ് ഇതുപോലൊന്ന് ചെയ്തിട്ടില്ല. ഇത് ഒരു സ്റ്റീരിയോടൈപ്പിക്കൽ ഉത്തരമല്ല, മറിച്ച്, യഥാർത്ഥമാണ്’. എന്നാണ് സിനിമയെ കുറിച്ച് താരം പറഞ്ഞത്.

ചിത്രത്തിൽ പ്രിയ ഭവാനി ശങ്കർ, സിദ്ധാർത്ഥ്, രാകുൽ പ്രീത് സിംഗ്, ഡൽഹി ഗണേഷ്, ബോബി സിംഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 200 കോടി രൂപ ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിൽ വിദ്യുത് ജമാലാണ് വില്ലൻ വേഷത്തിലെത്തുന്നത്. ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം പകരുന്നത് അനിരുദ്ധ് രവിചന്ദറാണ്. 1996ൽ പുറത്തിറങ്ങിയ ശങ്കർ-കമൽ ഹാസൻ കോമ്പോയായിരുന്നു ഇന്ത്യൻ. ഇതിന്റെ തുടർച്ചയാണ് ഇന്ത്യൻ 2 എന്ന സിനിമ