മലയാളികളുടെ മണിമുത്തിന്റെ ഭാര്യയും മകളും ഇന്ന് ജീവിക്കുന്നത് വാടകവീട്ടിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിൽ!

ചാലകുടിക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഇന്നും തോരാത്ത കണ്ണീരാണ് കലാഭവന്‍ മണി. കലാഭവൻ മണിയുടെ മരണത്തെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ…

Kalabhavan Mani current family status

ചാലകുടിക്കാർക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള മലയാളികളുടെ ഇന്നും തോരാത്ത കണ്ണീരാണ് കലാഭവന്‍ മണി. കലാഭവൻ മണിയുടെ മരണത്തെ ഉൾക്കൊള്ളാനാകാതെ ഒരുപാട് പേര് ഇന്നും ജീവിക്കുന്നു. നിരവധി കാരുണ്യ പ്രവർത്തികളിലൂടെ വളരെ പെട്ടന്ന് തന്നെ എല്ലാവരുടെയും പ്രിയതാരമായി മാറാൻ മണിക്ക് കഴിഞ്ഞിരുന്നു. കൊച്ചു കുട്ടികൾ മുതൽ വയസായവർ വരെ പ്രായ ഭേദമില്ലാതെ മണിച്ചേട്ടാ എന്നായിരുന്നു താരത്തെ വിളിച്ചിരുന്നത്. ഒരു പക്ഷെ സൂപ്പർ താരങ്ങൾക് പോലും കാണില്ല എതിരാളികൾ ഇല്ലാതെ ഇത്രയും അധികം ആരാധകർ. എന്നും ഒരു വിങ്ങലാണ് മലയാളികൾക്ക് കലാഭവൻ മണി. ഇന്നും മണികൂടാരത്തിനു മുന്നിൽ നിരവധി പേരാണ് മണിയുടെ ഓർമ്മകൾ നിറഞ്ഞ ആ കല്ലറക്കു മുന്നിൽ യെത്തുന്നത്.

Kalabhavan Mani
Kalabhavan Mani

എന്നാൽ കലാഭവൻ മണി പോയതോടെ തങ്ങളുടെ കുടുംബം ദുരിദത്തിൽ ആയെന്നാണ് കലാഭവൻ മണിയുടെ അനിയനും നടനുമായ എല്‍ വി രാമകൃഷ്ണന്‍ പറയുന്നത്. ചേട്ടനുണ്ടായിരുന്നപ്പോൾ സാമ്പത്തികമായി മാത്രമല്ല ഞങ്ങൾക്ക് വേണ്ടി സംസാരിക്കാൻ ഒരു ആൾ ഉണ്ടായിരുന്നുവെന്ന ധൈര്യം ഞങ്ങൾക്ക് ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അങ്ങനെ അല്ല. ശരിക്കും നാഥൻ ഇല്ലാത്ത അവസ്ഥയാണ് കുടുംബത്തിൽ.
image
image

ലക്ഷ്മിയെ ഒരു ഡോക്ടറായി കാണണമെന്നും അവൾ നാട്ടുകാരെ സൗജന്യമായി ചികിത്സിക്കണമെന്നുമൊക്കെ ചേട്ടന്റെ വലിയ ആഗ്രഹങ്ങളായിരുന്നു. അച്ഛന്റെ ആ ആഗ്രഹം സാദിക്കാനുള്ള ശ്രമത്തിൽ ആണ് അവൾ ഇപ്പോൾ. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ വാങ്ങിച്ചിട്ടിരുന്ന വീടുകളിൽ നിന്നും ലഭിക്കുന്ന വാടക കാശ് മാത്രമാണ് ഇന്ന് ചേട്ടത്തിയമ്മയ്ക്കും ലക്ഷ്മി മോൾക്കുമുള്ള ഏക വരുമാനം. ഞങ്ങളുടെ കുടുംബവീട്ടിൽ ആണ് ഞാനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടൻ ഉണ്ടായിരുന്നപ്പോൾ ഞങ്ങളെ മാത്രമല്ല, സഹായം ചോദിച്ചെത്തുന്നവരെയെല്ലാം സഹായിച്ചിരുന്നു. എന്നാൽ ഇന്ന് ഞങ്ങൾക്ക് ആരും ഇല്ലാതെയായി. വളരെ മോശം അവസ്ഥയിൽ കൂടിയാണ് ഞങ്ങൾ ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. മറ്റേത് എല്ലാത്തിനും മുന്നിൽ ചേട്ടൻ ഉണ്ടെന്നുള്ള ഒരു ധൈര്യം ഞങ്ങൾക്കെല്ലാം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് ആ ധൈര്യം ഞങ്ങൾക്കില്ല.