‘കലാം സാറിന്റെ മുന്നില്‍ വെച്ച് കോട്ടിനകത്ത് കൈയിട്ടപ്പോള്‍ എല്ലാവരും പേടിച്ചു’ കാളിദാസ് ജയറാം

താരദമ്പതികളായ ജയറാം- പാര്‍വതിയുടെ മകന്‍ കാളിദാസിന് നിരവധി ആരാധകരാണുള്ളത്. ചെറുപ്പത്തിലെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയയാളാണ് കാളിദാസ്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയിരുന്നു താരം.…

താരദമ്പതികളായ ജയറാം- പാര്‍വതിയുടെ മകന്‍ കാളിദാസിന് നിരവധി ആരാധകരാണുള്ളത്. ചെറുപ്പത്തിലെ തന്നെ മലയാളികളുടെ മനസ്സില്‍ ഇടം നേടിയയാളാണ് കാളിദാസ്. എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ അവാര്‍ഡ് വാങ്ങിയിരുന്നു താരം. ഇപ്പോഴിതാ ആ അവാര്‍ഡ് വാങ്ങിയപ്പോഴുള്ള അനുഭവം പങ്കുവെച്ചുള്ള കാളിദാസിന്റെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. പ്രസിഡന്റ് എപിജെ അബ്ദുള്‍ കലാമിനെ കണ്ടതും ഓട്ടോഗ്രാഫ് വാങ്ങിയതിനെ കുറിച്ചുമാണ് താരം സംസാരിച്ചത്.

‘സാര്‍ നേരത്തെ ഞങ്ങളുടെ സ്‌കൂളില്‍ ചീഫ് ഗസ്റ്റായി വന്നിരുന്നു. പ്രസിഡന്റ് ആവുന്നതിന് മുമ്പേയായിരുന്നു. പ്രസിഡന്റായപ്പോഴാണ് നാഷണല്‍ അവാര്‍ഡ് ലഭിച്ചത്. അവിടെയെത്തിയപ്പോള്‍ എനിക്കൊരു ആഗ്രഹം അദ്ദേഹത്തിന്റെ കൈയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങണമെന്ന്. തലേന്ന് ഞങ്ങള്‍ക്ക് ഒരു റിഹേഴ്‌സല്‍ ഉണ്ടായിരുന്നു. അവാര്‍ഡ് വാങ്ങുക, പുറത്തേക്ക് പോവുക. അല്ലാതെ അവിടെ നിന്നും സംസാരിക്കാനൊന്നും പാടില്ല. പ്രോടോകോളാണ്. സ്‌റ്റേജില്‍ കയറുന്നതിന് മുമ്പ് ഞാനൊരു പേപ്പറും പേനയുമെടുത്ത് എന്റെ കോട്ടിനകത്ത് വെച്ചു.

പിന്നെ നേരെ സ്റ്റേജില്‍ കയറി അവാര്‍ഡ് വാങ്ങി. അവാര്‍ഡ് സൈഡില്‍ വെച്ചു. നേരെ കോട്ടിനകത്ത് കൈയിട്ടു. എല്ലാവരും പേടിച്ചു പോയി. കോട്ടിനകത്ത് നിന്നും പേപ്പറെടുത്തപ്പോള്‍ സാറു തന്നെ ചിരിച്ചു. കുറേ നേരം വര്‍ത്താനം പറഞ്ഞു. കെട്ടിപ്പിടിച്ചു. ഏത് സ്‌കൂളിലാണ് പഠിക്കുന്നതെന്നൊക്കെ ചോദിച്ചു. താന്‍ ആ സ്‌കൂളില്‍ വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുവെന്ന് കാളിദാസ് പറയുന്നു.

ബാല താരമായി സിനിമയില്‍ എത്തിയ കാളിദാസ് വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് മലയളത്തില്‍ ചെയ്യാന്‍ കഴിഞ്ഞത്, എന്നാല്‍ താരം പിന്നീട് തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ചിരുന്നു, അതുപോലെ തന്നെ മാളവികയും ഇപ്പോള്‍ ചില സിനിമകള്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ്. ഇപ്പോള്‍ കാളിദാസ് തമിഴില്‍ തന്റെ അഭിനയ മികവ് പുലര്‍ത്തുകയാണ്. കമലഹാസന്‍ പ്രധാന വേഷത്തിലെത്തി തിയേറ്ററില്‍ ഹിറ്റായ വിക്രം എന്ന ചിത്രത്തില്‍ കാളിദാസ് ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു.