‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ’!! ബാച്ചിലര്‍ ലൈഫിനെ അവസാന പിറന്നാള്‍ ആഘോഷിച്ച് കാളിദാസ്

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമാ ലോകത്തെത്തി നായകനായും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ താരത്തിനായി. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്. അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം താരം 30ാം പിറന്നാള്‍ ആഘോഷ…

മലയാളത്തിലെ ഏറെ ആരാധകരുള്ള താരപുത്രനാണ് കാളിദാസ് ജയറാം. ബാലതാരമായി സിനിമാ ലോകത്തെത്തി നായകനായും ആരാധകരുടെ സ്‌നേഹം പിടിച്ചുപറ്റാന്‍ താരത്തിനായി. ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് ശ്രദ്ധേയമാകുന്നത്.

അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം താരം 30ാം പിറന്നാള്‍ ആഘോഷ മാക്കിയിരിക്കുകയാണ്.ചൂടുവെള്ളം ഒഴിക്കുമ്പോള്‍ തന്റെ മുഖം തെളിഞ്ഞു വരുന്നൊരു മഗ് ആണ് കാളിദാസിന് സുഹൃത്തുക്കള്‍ സമ്മാനിച്ചിരിക്കുന്നത്.

പിറന്നാള്‍ കേക്ക് സിനിമാ ക്ലാപ്പ് ബോര്‍ഡിന്റെ രൂപത്തിലായിരുന്നു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യലിടത്ത് ശ്രദ്ധേയമായിരിക്കുകയാണ്. ‘എനിക്ക് മുപ്പത് ആയിട്ടില്ല, 13 ആയിട്ടേയുള്ളൂ”, എന്ന് പറഞ്ഞാണ് പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ കാളിദാസ് പങ്കുവച്ചത്.

നിരവധി പേരാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തുന്നത്. മുപ്പതുകാരുടെ ക്ലബ്ബിലേക്ക് സ്വാഗതം എന്നാണ് ആശംസകള്‍ നിറയുന്നത്. കാളിദാസിന്റെ ബാച്ചിലര്‍ ലൈഫിലെ അവസാന ബെര്‍ത്‌ഡേ ആയിരുന്നു. അങ്ങനെയും ആശംസിക്കുന്നവരുണ്ട്. അവസാനത്തെ ബാച്ച്ലര്‍ ബര്‍ത് ഡേ നന്നായി ആഘോഷിക്കൂ, എന്നും കമന്റുകളുണ്ട്.

അടുത്തിടെയായിരുന്നു കാളിദാസിന്റെയും തരുണിയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. തൊട്ടു പിന്നാലെ തന്നെ മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. മാളവികയുടെ വിവാഹത്തിന് ശേഷമായിരിക്കും കാളിദാസിന്റെ വിവാഹം.

ബാലതാരമായെത്തിയ കാളിദാസ് പൂമരം ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തിയത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തന്റേതായ ഇടം കണ്ടെത്തിയ യുവതാരമാണ് കാളിദാസ്. ‘രജനി’ എന്ന ചിത്രമാണ് കാളിദാസിന്റേതായി അവസാനം തിയ്യേറ്ററിലെത്തിയ ചിത്രം.