ആശിര്‍വാദ് സിനിമാസില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാങ്ങിയത് ഞാന്‍- സിദ്ദീഖ്

മോഹന്‍ലാലും ജീത്തു ജോസഫും ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് നേര്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹന്‍ലാല്‍ വക്കീലായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. സിദ്ദിഖ്, അനശ്വര രാജന്‍…

മോഹന്‍ലാലും ജീത്തു ജോസഫും ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് നേര്. ആരാധകലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ്. മോഹന്‍ലാല്‍ വക്കീലായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രം റിലീസിന് ഒരുങ്ങിയിരിക്കുകയാണ്. പ്രിയാമണിയാണ് ചിത്രത്തില്‍ നായികയാവുന്നത്. സിദ്ദിഖ്, അനശ്വര രാജന്‍ എന്നിവരും ശ്രദ്ധേയമായ വേഷത്തിലെത്തുന്നുണ്ട്.

ഇപ്പോഴിതാ മോഹന്‍ലാലിനെ കുറിച്ചു സിദ്ധീഖ് പറയുന്നതാണ് ശ്രദ്ധേയമാകുന്നത്. മോഹന്‍ലാലിനൊപ്പം തുടക്കകാലം മുതല്‍ നിരവധി ചിത്രങ്ങളില്‍ സിദ്ദീഖ് അഭിനയിച്ചിട്ടുണ്ട്. ഇരുവരും 62 ചിത്രങ്ങളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സഹതാരമായിട്ടും വില്ലനായിട്ടുമെല്ലാം കൈയ്യടി നേടിയ കോംമ്പിനേഷനുകളാണ്.

മോഹന്‍ലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങളില്‍ പെട്ടെന്ന് ഓര്‍ക്കുന്നത് ഏതാകും എന്ന ചോദ്യത്തിന് താരം പറയുന്നതിങ്ങനെ, പെട്ടെന്ന് പറഞ്ഞാല്‍ രാവണപ്രഭു, നരന്‍, വില്ലന്‍, ആറാട്ട്, ദൃശ്യം, ഇപ്പോഴുള്ള നേരും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളാമെന്ന് സിദ്ദീഖ് പറയുന്നു.

ആശിര്‍വാദിന്റെ സിനിമകളില്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ച താരം താനാണെന്നും സിദ്ദീഖ് പറയുന്നു. ഒന്നോ രണ്ടോ സിനിമകള്‍ മാത്രമേ കുറവുണ്ടാവുകയുള്ളൂ. ആശിര്‍വാദ് സിനിമാസിന്റെ അക്കൗണ്ടില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണം അയച്ചിട്ടുള്ളത് തനിക്കാണെന്ന് സിദ്ദിഖ് പറയുന്നു. ആശിര്‍വാദിന്റെ അക്കൗണ്ട്സ് ബുക്ക് നോക്കിയാല്‍ മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പൈസ വാങ്ങിയിട്ടുള്ളത് ഞാനായിരിക്കും എന്നാണ് സിദ്ദിഖ് പറയുന്നത്.

ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്ക് ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രമാണ് നേര്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഡിസംബര്‍ 21നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.