അടുത്ത മഴക്ക് മുൻപ് സിനിമ ഇറങ്ങുമോ ? ആരാധകനു കിടിലൻ മറുപടി കൊടുത്ത് കാളിദാസ്

പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ഇത്. മഞ്ജു വാര്യറും സൗബിനുമൊക്കെ ഒന്നിക്കുന്ന…

പുതിയ ചിത്രം ജാക്ക് ആന്‍ഡ് ജില്ലിലെ ​ഗെറ്റപ്പിലുള്ള ഒരു ഫോട്ടോ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടന്‍ കാളിദാസ് ജയറാം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സന്തോഷ് ശിവന്‍ ചിത്രമാണ് ഇത്. മഞ്ജു വാര്യറും സൗബിനുമൊക്കെ ഒന്നിക്കുന്ന ചിത്രം ഏറെ നാളായി ചര്‍ച്ചകളില്‍ സജീവമാണ്.

Kalidas-Jayaram-Images-1-e1520939920907

കാളിദാസ് തന്റെ ഇന്‍സ്റ്റ​ഗ്രാം പേജില്‍ പങ്കുവച്ച പുതിയ ചിത്രം കണ്ടതും ഒരു പ്രേക്ഷകന്റെ സംശയമെത്തി. അടുത്ത മഴക്കാലത്തിന് മുമ്ബെങ്കിലും സിനിമ ഇറങ്ങുമോ എന്നായിരുന്നു ഇയാളുടെ സംശയം. എന്നാല്‍ ഇതിന് കിടിലന്‍ മറുപടി തന്നെയാണ് കാളിദാസ് നല്‍കിയിരിക്കുന്നത്. ‘ബ്രോ, നിങ്ങള്‍ ശരിക്കും തിയറ്ററില്‍ പോയിരുന്ന് കൊറോണ പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ’ എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.

jayaram with kalidasan

ഇതോടെ കാളി​ഗാസിന് പിന്തുണയുമായി ആരാധകരും എത്തി. മറുപടി കലക്കി എന്നാണ് ഇവരുടെ അഭിപ്രായം.2011ല്‍ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് ‘ജാക്ക് ആന്‍ഡ് ജില്‍’. ചിത്രീകരണം തുടങ്ങിയിട്ട് നാളേറെയായെങ്കിലും സിനിമയുടെ റിലീസ് സംബന്ധിച്ച്‌ വിവരങ്ങളൊന്നും പുറത്തുവരാത്തതാണ് ആരാധകരെ നിരാശരാക്കുന്നത്.