കല്യാണിയ്ക്ക് ഇത് സന്തോഷത്തിന്റെ നിമിഷം..!! ആഘോഷിച്ചില്ലെങ്കില്‍ പിന്നെ എങ്ങനെയാ..?

അച്ഛന്‍ പ്രിയദര്‍ശന്റെയും അമ്മ ലിസ്സിയുടേയും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. നടിയായി വരുന്നതിന് മുന്‍പും ക്യാമറയ്ക്ക് പുറകില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തന രംഗത്തിലായിരുന്നു കല്യാണി ശോഭിച്ചിരുന്നത്. അസിസ്റ്റന്‍്‌റ്…

അച്ഛന്‍ പ്രിയദര്‍ശന്റെയും അമ്മ ലിസ്സിയുടേയും പാരമ്പര്യം പിന്തുടര്‍ന്ന് സിനിമാ മേഖലയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് കല്യാണി പ്രിയദര്‍ശന്‍. നടിയായി വരുന്നതിന് മുന്‍പും ക്യാമറയ്ക്ക് പുറകില്‍ സിനിമയുടെ പിന്നണി പ്രവര്‍ത്തന രംഗത്തിലായിരുന്നു കല്യാണി ശോഭിച്ചിരുന്നത്. അസിസ്റ്റന്‍്‌റ് പ്രൊഡക്ഷന്‍ ഡിസൈനറായി്ട്ടാണ് കല്യാണി സിനിമാ രംഗത്ത് തുടക്കം കുറിച്ചത്. എന്നാല്‍ പിന്നീട താരം അഭിനയ രംഗത്തേക്ക് കൂടി തിരിയുകയായിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ വരനെ ആവശ്യമുണ്ടെന്ന സിനിമയിലാണ് താരം ആദ്യമായി മലയാളത്തില്‍ നായിക ആയി എത്തുന്നത്.

kallyani-priya-darshan

അന്ന് മുന്നല്‍ പ്രേക്ഷകര്‍ ഈ നടിയെ ശ്രദ്ധിച്ച് തുടങ്ങിയതാണ്. നസ്രിയയ്ക്ക് ശേഷം മലയാള സിനിമയ്ക്ക് കിട്ടിയ ക്യൂട്ട് നായിക ആണ് കല്യാണി എന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിന് ശേഷം തന്റെ അച്ഛന്‍ തന്നെ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും പ്രണവ് മോഹന്‍ലാലിന്റെ നായികയായി എത്തിയതോടെ താരത്തിന് മലയാളത്തില്‍ ആരാധര്‍ കൂടി. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സംഭവിച്ച ഒരു പ്രധാന കാര്യത്തെ കുറിച്ച് തന്റെ ആരാധകരോട് പങ്കുവെയ്ക്കുകയാണ് കല്യാണി.

https://www.instagram.com/reel/CZtN47Rhw1o/?utm_source=ig_web_copy_link

ഇന്‍സ്റ്റഗ്രാമില്‍ രണ്ടു മില്യന്‍ ഫോളോവേഴ്‌സായ സന്തോഷമാണ് മലയാളത്തിന്റെ പ്രിയ യുവതാരം കല്യാണി പ്രിയദര്‍ശന്‍ ആരാധകരുമായി പങ്കുവെയ്ക്കുന്നത്. ആരാധക സ്‌നേഹത്തിന് നന്ദി പറഞ്ഞ് കല്യാണി പങ്കുവച്ച വിഡിയോ ഇതിനോടകം ശ്രദ്ധേയമാണ്.

kallyani priayadarshan

സഹപ്രവര്‍ത്തകരും കൂട്ടുകാരും എല്ലാം താരത്തിന് ആശംസ അറിയിച്ച് കമന്റുകള്‍ പങ്കുവെയ്ക്കുന്നുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം ആണ് കല്യാണിയുടെ ഏറ്റവും പുതുതായി പുറത്തിറങ്ങിയ മലയാള സിനിമ. പൃഥ്വിരാജിന്റെ കൂടെ ബ്രോ ഡാഡിയിലും കല്യാണി നായികയായി എത്തിയിരുന്നു.