വിധവകള്‍ക്കുള്ള വീടിന്റെ താക്കോല്‍ ദാനത്തിന് കല്ല്യാണി ധരിച്ചത് അരലക്ഷത്തിലധികം വിലയുള്ള ചെരുപ്പ്!!! വീട് വയ്ക്കാന്‍ പണം നല്‍കിക്കൂടായിരുന്നോ എന്ന് രൂക്ഷ വിമര്‍ശനം

ആലുവയില്‍ വിധവകള്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിതമായ ഭവനം സുമനസ്സുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന എംഎല്‍എ അന്‍വര്‍ സാദത്ത് തുടങ്ങിവച്ച പദ്ധതിയാണ് അമ്മക്കിളിക്കൂട് പദ്ധതി. പദ്ധതി പ്രകാരം നിര്‍മ്മിച്ച 50ാമത്തെ വീടും കൈമാറിയിരിക്കുകയാണ്. അന്‍വര്‍ സാദത്ത് എംഎല്‍എ…

ആലുവയില്‍ വിധവകള്‍ക്കും അവരുടെ മക്കള്‍ക്കും സുരക്ഷിതമായ ഭവനം സുമനസ്സുകളുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന എംഎല്‍എ അന്‍വര്‍ സാദത്ത് തുടങ്ങിവച്ച പദ്ധതിയാണ് അമ്മക്കിളിക്കൂട് പദ്ധതി. പദ്ധതി പ്രകാരം നിര്‍മ്മിച്ച 50ാമത്തെ വീടും കൈമാറിയിരിക്കുകയാണ്. അന്‍വര്‍ സാദത്ത് എംഎല്‍എ സ്വന്തമായി കാരുണ്യ ഭവന നിര്‍മ്മാണ പദ്ധതിയാണിത്.

പദ്ധതി പ്രകാരമുള്ള 50ാമത്തെ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചിരിക്കുകയാണ് നടി കല്യാണി പ്രിയദര്‍ശന്‍. എംഎല്‍എ അന്‍വര്‍ സാദത്ത് തന്നെയാണ് വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

അന്‍പതാം വീടിന്റെ താക്കോല്‍ കൈമാറാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം. പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങളെന്നും കല്യാണി പറഞ്ഞു. പദ്ധതി പ്രകാരം മൂന്ന് വീടുകളുടെ നിര്‍മ്മാണം തുടരുകയാണ്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ആണ് വീട് നിര്‍മ്മാണത്തിനുള്ള പണം കണ്ടെത്തിയത്.

അമ്മക്കിളിക്കൂടിന് അവസാനമില്ലെന്ന് എംഎല്‍എ പറയുന്നു. ഇതില്‍ ജാതിയോ മതമോ രാഷ്ട്രീയമോ ഒന്നുമില്ല. ആര്‍ക്കാണോ അര്‍ഹതയുള്ളത് അവര്‍ക്കാണ് വീട് നിര്‍മിച്ചു നല്‍കുന്നത്. ഭര്‍ത്താവ് മരിച്ച സ്വന്തമായി സ്ഥലമുള്ളവര്‍ക്കാണ് പദ്ധതിയിലൂടെ വീട് സമ്മാനിക്കുന്നത്.

അതേസമയം, പരിപാടിയില്‍ പങ്കെടുത്ത കല്ല്യാണി പ്രിയദര്‍ശനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യലിടത്ത് നിറയുന്നത്. താക്കോല്‍ കൈമാറുന്ന പരിപാടിയില്‍ കല്യാണി ഇട്ടിരുന്ന ചെരുപ്പിന്റെ ചിത്രമാണ് വൈറലായിരിക്കുന്നത്.

ഈ ചെരുപ്പ് വാങ്ങുന്ന പണമുണ്ടെങ്കില്‍ ഒരു വീട് വയ്ക്കാം എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്. ‘ഡിയോര്‍ ഡിവേ സ്ലൈഡ്’ എന്ന ബ്രാന്‍ഡിന്റെ ചെരുപ്പാണ് കല്യാണി ധരിച്ചിരുന്നത്. 62,500 രൂപയാണ് ഇതിന്റെ ഏകദേശ വിലയെന്ന് ആരാധകര്‍ കണ്ടെത്തി കമന്റുകളില്‍ പറഞ്ഞിട്ടുണ്ട്. ഇതോടെയാണ് വിമര്‍ശനം നിറയുന്നത്. ഇത്രയും വിലയുള്ള ചെരുപ്പിട്ട് ചടങ്ങില്‍ വരുന്നതിന് പകരം അവിടെയുള്ള അമ്മമാര്‍ക്ക് വീട് വയ്ക്കാന്‍ ഈ പണം നല്‍കിക്കൂടായിരുന്നോ എന്നൊക്കെയാണ് വിമര്‍ശനം.