ഉലക നായകൻ കേരളത്തിൽ എത്തുന്നു, ‘വിക്രം’ ചിത്രത്തിന്റെ പ്രത്യേകതയുമായി!!

ഉലക നായകൻ കമലാഹാസൻ ‘വിക്രം’ സിനിമയുടെ റിലീസിനെ തയ്യാറെടുക്കവേ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി വെള്ളിയാഴ്ച്ച കൊച്ചിയിൽ എത്തുന്നു. താരത്തിന് ഗംഭീരമായ വരവേൽപ്പിനെ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഈ 27 നെ വൈകുന്നേരം ലുലു മാളിലാണ്…

ഉലക നായകൻ കമലാഹാസൻ ‘വിക്രം’ സിനിമയുടെ റിലീസിനെ തയ്യാറെടുക്കവേ ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി വെള്ളിയാഴ്ച്ച കൊച്ചിയിൽ എത്തുന്നു. താരത്തിന് ഗംഭീരമായ വരവേൽപ്പിനെ വേണ്ടി ആരാധകർ കാത്തിരിക്കുകയാണ്. ഈ 27 നെ വൈകുന്നേരം ലുലു മാളിലാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതു. താരത്തിനെ കൂടാതെ ചെമ്പൻ വിനോദ്, ഫഹദ് ഫാസിൽ, ലോകേഷ് കനകരാജ്, തുടങ്ങിയവരും ഈ പരുപാടിയിൽ പങ്കെടുക്കുന്നു.


മാസ്റ്റർ എന്ന വിജയ് ചിത്രത്തിന് ശേഷം കനകരാജ് സംവിധാനം ചെയ്ത ചിത്രം ആണ് ‘വിക്രം’. വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതു. തങ്ങളുടെ ഇഷ്ടതാരങ്ങൾ അഭിനയിക്കുന്ന ചിത്രത്തിന്റെ റിലീസിന് ആരധകരുടെ കാത്തിരുപ്പു ഒരു ചെറിയ കാര്യം അല്ല.ഫഹദ് ഫാസിൽ , കാളിദാസ്, ചെമ്പൻ വിനോദ്, നരേൻ, അർജുൻ ദാസ് തുടങ്ങിയവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നു. ഈ ചിത്രത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് സൂര്യ യുടെ കഥാപത്രം തികച്ചും വെത്യസ്ത കഥാപാത്രം ആണ്. നേരത്തെ ഒരു അഭ്യൂഹം പരന്നിരുന്നു ചിത്രത്തിൽ സൂര്യ അഭിനയിക്കുന്നുണ്ടന്നു, എന്നാൽ പിന്നീടാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് സൂര്യ ഒരു പ്രധാന കഥാപത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നു എന്നത്.


ചിത്രത്തിന്റെ അവസാനഭാഗത്താണ് സൂര്യ പ്രത്യക്ഷപെടുന്നത്, ചിത്രത്തിന്റെ അടുത്തഭാഗം തുടങ്ങുവാണെകിൽ സൂര്യയുടെ കഥാപത്രം കൊണ്ട് മാത്രം അയിരിക്കുമെന്നും കമലഹാസൻ വെളിപ്പെടുത്തി. കൂടാതെ സൂര്യയുടെ കഥാപാത്രം ആണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നതും. രാജ് കമൽ ഇന്റർനാഷണൽ ഫിലിംസ് ബാനറിൽ ആർ മഹേന്ദ്രനും, കമലഹാസനും ചേർന്നാണ് വിക്ര൦ നിർമിച്ചിരിക്കുന്നത്.