‘ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാനായ ഉമ്മ’!!! പ്രിയപ്പെട്ട മമ്മൂക്ക..നിങ്ങള്‍ ഭാഗ്യവാനാണ്- കമല്‍ഹാസന്‍

മമ്മൂട്ടിയുടെ ഉമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് മെഗാതാരത്തിന്റെ ഉമ്മ വിട പറഞ്ഞത്. താരലോകം ഒന്നടങ്കം തന്നെ ഉമ്മയെ യാത്രയാക്കാന്‍ എത്തിയിരുന്നത്. ഇപ്പോഴിതാ ഉമ്മയുടെ വേര്‍പാടില്‍…

മമ്മൂട്ടിയുടെ ഉമ്മയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമ-സാംസ്‌കാരിക മേഖലയില്‍ നിന്ന് നിരവധി പേരാണ് എത്തിയിരുന്നത്. കഴിഞ്ഞ ദിവസമാണ് മെഗാതാരത്തിന്റെ ഉമ്മ വിട പറഞ്ഞത്. താരലോകം ഒന്നടങ്കം തന്നെ ഉമ്മയെ യാത്രയാക്കാന്‍ എത്തിയിരുന്നത്.

ഇപ്പോഴിതാ ഉമ്മയുടെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് എത്തിയിരിക്കുകയാണ് ഉലക നായകന്‍ കമല്‍ഹാസന്‍. ജീവിച്ചിരിക്കുന്ന സമയത്ത് മകന്റെ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്കായെന്നും സംതൃപ്തിയോടെയായിരിക്കും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത് എന്നും കമല്‍ഹാസന്‍ കുറിച്ചു.

‘പ്രിയപ്പെട്ട മമ്മൂക്ക, താങ്കളുടെ മാതാവിന്റെ വിയോഗത്തെപ്പറ്റി അറിഞ്ഞു. നിങ്ങള്‍ ഭാഗ്യവാനാണ്. ജീവിച്ചിരിക്കുന്ന സമയത്ത് നിങ്ങളെത്തിയ ഉയരങ്ങള്‍ കാണാന്‍ ഉമ്മയ്ക്ക് സാധിച്ചു. വലിയ സംതൃപ്തിയോടെയാകും അവര്‍ ഈ ലോകത്തോട് വിടവാങ്ങിയത്. നിങ്ങളുടെ വേദനയെ സമയത്തിന് മാത്രമേ സുഖപ്പെടുത്താനാകൂ. ആ വേദനയില്‍ ഞാനും പങ്കുചേരുന്നു’, എന്നാണ് കമല്‍ ഹാസന്‍ കുറിച്ചത്.

വെള്ളിയാഴ്ച പുലര്‍ച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു താരത്തിന്റെ ഉമ്മ ഫാത്തിമ ഇസ്മായില്‍ അന്തരിച്ചത്. ചലച്ചിത്ര-സീരിയല്‍ നടന്‍ ഇബ്രാഹിം കുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് ഉമ്മയുടെ മറ്റു മക്കള്‍. നടന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, അഷ്‌കര്‍ സൗദാന്‍, മഖ്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കൊച്ചുമക്കളുമാണ്.