നരേഷിന്റെയും പവിത്രയുടെയും വിവാദ പ്രണയം വെള്ളിത്തിരയിലേക്ക്!!! വില്ലത്തി മൂന്നാം ഭാര്യ

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. നരേഷിന്റെ നാലാം ഭാര്യയാണ് പവിത്ര. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളും പ്രണയവിവാഹവും വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് നരേഷും പവിത്രയും.…

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് തെലുങ്ക് നടന്‍ നരേഷും കന്നഡ നടി പവിത്ര ലോകേഷും വിവാഹിതരായത്. നരേഷിന്റെ നാലാം ഭാര്യയാണ് പവിത്ര. ഇപ്പോഴിതാ സ്വന്തം ജീവിതത്തില്‍ നടന്ന വിവാദ സംഭവങ്ങളും പ്രണയവിവാഹവും വെള്ളിത്തിരയിലെത്തിച്ചിരിക്കുകയാണ് നരേഷും പവിത്രയും.

ഇരുവരുടെയും ജീവിത കഥ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് മല്ലി പെല്ലി. എം.എസ്. രാജുവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ നരേഷും പവിത്രയുമാണ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

നരേഷ് തന്നെയാണ് മല്ലി പെല്ലി സിനിമ നിര്‍മിക്കുന്നത്. ചിത്രം തിയ്യേറ്ററിലെത്താന്‍ ഒരുങ്ങിയിരിക്കുകയാണ്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. നടി വനിത വിജയകുമാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വനിതയുടെ കഥാപാത്രാമായി എത്തുന്നത് നരേഷിന്റെ മൂന്നാം ഭാര്യയായിരുന്ന രമ്യ രഘുപതിയാണെന്നാണ് പ്രേക്ഷകാഭിപ്രായം.

നരേഷും പവിത്രയുമായുള്ള ബന്ധത്തെ എതിര്‍ത്തിരുന്ന രമ്യ രഘുപതി ഇരുവരെയും പിന്തുടര്‍ന്ന് ഹോട്ടലിലെത്തി ചെരുപ്പൂരി അടിച്ച സംഭവം വൈറലായിരുന്നു. സമാന രംഗം തന്നെയാണ് പുറത്തുവന്ന ടീസറിലുമുണ്ട്.

63 കാരനായ നരേഷിന്റെ നാലാം വിവാഹവും 44കാരിയായ പവിത്രയുടെ രണ്ടാം വിവാഹവുമമായിരുന്നു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും ബന്ധത്തിന്റെ പേരില്‍ പല വിവാദങ്ങളും നിറഞ്ഞിരുന്നു.

തെലുങ്കിലെ മുന്‍നിര നടന്‍മാരില്‍ ഒരാളായിരുന്നു നരേഷ്. തെലുങ്ക് കന്നഡ ചിത്രങ്ങളില്‍ സഹനടി വേഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നതിനിടെയാണ് പവിത്ര നരേഷുമായി അടുത്തത്.