എല്ലാക്കാലത്തും ജീവിതത്തില്‍ ഇരുട്ട് നിലനില്‍ക്കില്ല, തീര്‍ച്ചയായും പുലരി തേടി വരും!! കമല്‍ഹാസന്‍

തെന്നിന്ത്യയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭാസം. അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം, പിന്നണി ഗായകന്‍, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കമല്‍ഹാസന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത്…

തെന്നിന്ത്യയുടെ ഉലകനായകനാണ് കമല്‍ഹാസന്‍. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി തമിഴ് സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രതിഭാസം. അഭിനയം, സംവിധാനം, തിരക്കഥ, നിര്‍മ്മാണം, പിന്നണി ഗായകന്‍, ഗാനരചന തുടങ്ങിയ മേഖലകളിലെല്ലാം കമല്‍ഹാസന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് രാഷ്ട്രീയത്തിലും കൈവിച്ചിട്ടുണ്ട് താരം.

സ്‌ക്രീനില്‍ തിളങ്ങി നില്‍ക്കുന്ന ജീവിതത്തിലും വ്യക്തി ജീവിതത്തില്‍ നിറയെ പരാജയമാണ് താരം നേരിട്ടത്. തകര്‍ന്ന പ്രണയങ്ങള്‍, ഒന്നിലധികം വിവാഹ ബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം നടനെ പലപ്പോഴും വിവാദ നായകനാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ താന്‍ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് പോലും ചിന്തിച്ചിരുന്നു എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു സ്വകാര്യ കോളേജില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. യുവാക്കളുടെ ആത്മഹത്യയെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ഒരു വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് ഉലകനായകന്‍ തന്റെ അനുഭവം പങ്കിട്ടത്.

‘ഞാനും 20, 21 വയസ്സുള്ളപ്പോള്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു’, എന്ന് കമല്‍ഹാസന്‍ പറഞ്ഞു. കലാരംഗത്ത് ശരിയായ അവസരങ്ങള്‍ ലഭിക്കാത്തതില്‍ വിഷമം തോന്നി. എന്നാല്‍ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഉറച്ചു വിശ്വസിച്ചു’, എന്നാണ് അദ്ദേഹം പറഞ്ഞത്.

മാത്രമല്ല, എല്ലാക്കാലത്തും നിങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് നിലനില്‍ക്കണമെന്നില്ല, തീര്‍ച്ചയായും പുലരി നിങ്ങളെ തേടി വരും, അത് വന്നു കഴിഞ്ഞാല്‍ അല്‍പം കഠിനാധ്വാനം ചെയ്താല്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാം, എന്നും വിദ്യാര്‍ഥികളോട് ഉപദേശമായി കമല്‍ഹാസന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞു.
kamala hassan
അബ്ദുള്‍ കലാം സാര്‍ പറഞ്ഞതുപോലെ, ഇരുണ്ട കാലഘട്ടത്തില്‍ നിങ്ങളുടെ ഭാവി ശോഭനമാക്കുന്ന സ്വപ്നങ്ങള്‍ സ്വപ്നം കാണുക. ആ സ്വപ്നങ്ങള്‍ നിങ്ങള്‍ ഉറങ്ങുമ്പോള്‍ വരുന്ന സ്വപ്നങ്ങളല്ല, മറിച്ച് നിങ്ങളെ ഉണര്‍ത്തുന്ന സ്വപ്നങ്ങളാണ്, അദ്ദേഹം പറഞ്ഞു.

മരണം ജീവിതത്തിലെ ഒരു അധ്യായമാണ്, അത് വരട്ടെ, അതിനെ അന്വേഷിച്ച് പോകരുത്. എല്ലാ ദിവസവും ഉറങ്ങാന്‍ പോകുമ്പോള്‍, നിങ്ങളുടെ ആഗ്രഹം എന്താണോ അത് സ്വപ്‌നം കാണുക, അത് സഫലമായില്ലെങ്കിലും സാരമില്ല, അതിനുള്ള പ്ലാന്‍ ബി എന്താണെന്ന് കൂടി ചിന്തിക്കുക, താരം പറഞ്ഞു.

ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 ആണ് കമല്‍ഹാസന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വിക്രം ആണ് അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.