മലയാളം ന്യൂസ് പോർട്ടൽ
Uncategorized

നാട്ടിൻ പുറത്തിന്റെ ഭംഗി ഒപ്പിയെടുത്തുകൊണ്ടുള്ള ‘കാഞ്ചന’യുടെ ടീസർ

താരകപെണ്ണാളേ, പട്ടത്തി, പച്ച.. എന്നി ആൽബങ്ങളുടെ വൻ വിജയത്തിന് ശേഷം ജാഫർ ഇല്ലത്തിന്റെ പുതിയ ആൽബം കാഞ്ചനയുടെ ടീസർ പുറത്തിറങ്ങി. ഗ്രാമീണ സൗന്ദര്യത്തെ ഒപ്പിയെടുത്തുകൊണ്ടുള്ള ടീസർ കാണികളിൽ ഒരു പുത്തൻ അനുഭൂതിയാണ് ഉണ്ടാക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ മ്യൂസിക്കൽ ആൽബത്തിന്റെ പ്രഖ്യാപന കാലം മുതൽ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ജാഫർ ഇല്ലത്ത് നായകനാകുന്ന ആൽബത്തിൽ ഷഹാന നൗഷാദ് ആണ് നായികയായി എത്തുന്നത്.

ആൽബത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. നീലക്കുയിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ടീസർ പ്രസിദ്ധീകരിച്ചത്. ആൽബം നാളെയെത്തുന്നു.

ടീസർ കാണാം

കടപ്പാട്: Neelakkuyil Entertainments